»   » പൃഥ്വിയുടെ നൂലുകെട്ടിന് മല്ലികയ്ക്ക് സുകുമാരന്‍ നല്‍കിയത്.. അല്ലിയുടെ നൂലുകെട്ടിന് പൃഥ്വി നല്‍കിയതോ?

പൃഥ്വിയുടെ നൂലുകെട്ടിന് മല്ലികയ്ക്ക് സുകുമാരന്‍ നല്‍കിയത്.. അല്ലിയുടെ നൂലുകെട്ടിന് പൃഥ്വി നല്‍കിയതോ?

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന സുകുമാരന്റെ മക്കള്‍ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് സുകുമാരന്റെ ഭാര്യയായ മല്ലിക സുകുമാരന്‍. മരുമകള്‍ പൂര്‍ണ്ണിമയും അഭിനേത്രിയാണ്. അഭിനയത്തില്‍ നിന്നും മാറി വസ്ത്രാലങ്കാര മേഖലയിലാണ് പൂര്‍ണ്ണിമ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്.

'സോലോ'യ്ക്ക് വേണ്ടി രാമലീല നീക്കിയാല്‍ നിയമനടപടി.. താരപുത്രനു വേണ്ടി ദിലീപ് മാറി നില്‍ക്കില്ല!

മോഹന്‍ലാലിനെ വെട്ടിച്ച് തുടങ്ങി.. അടുത്ത ലക്ഷ്യം വാപ്പച്ചി.. റെക്കോര്‍ഡ് ലക്ഷ്യമാക്കി ദുല്‍ഖര്‍!

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

മക്കളുടെ സിനിമാപ്രവേശവും നായകരായുള്ള അരങ്ങേറ്റവും കാണാന്‍ നില്‍ക്കാതെയായാണ് സുകുമാരന്‍ വിട വാങ്ങിയത്. നന്ദനത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച പൃഥ്വിരാജും ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ അരങ്ങേറിയ ഇന്ദ്രജിത്തും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പൃഥ്വിരാജ് കുഞ്ഞായിരിക്കുമ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് മല്ലിക സുകുമാരന്‍.

പൃഥ്വിയുടെ നൂലുകെട്ടിന് ലഭിച്ച സമ്മാനം

ജീവിതത്തില്‍ ഒരേയൊരു തവണയാണ് തനിക്ക് ഈ സമ്മാനം ലഭിച്ചതെന്ന് മല്ലിക പറയുന്നു. പൃഥ്വിരാജിന്റെ ഇരുപത്തെട്ടുകെട്ടിനായിരുന്നു അത് ലഭിച്ചത്. വല്ല്യമ്മയുടെ മകനും ആ സമയത്ത് സുകുവേട്ടനൊപ്പമുണ്ടായിരുന്നു.

ഒരേയൊരു തവണ

ജീവിതത്തില്‍ ആദ്യമായാണ് സുകുമാരന്‍ സാരി വാങ്ങിച്ചു തന്നത്. വല്ല്യമ്മയുടെ മകന്‍ സത്യനൊപ്പം പോയാണ് അദ്ദേഹം സാരി വാങ്ങിയത്. പ്രസവിച്ചു കിടക്കുന്നതിനാല്‍ തനിക്ക് പുറത്തു പോകാന്‍ കഴിയില്ലായിരുന്നു. ഇക്കാര്യം സത്യനെ അറിയിച്ചിരുന്നു. ആ നമ്പരാണ് സത്യന്‍ സുകുമാരന് മുന്നില്‍ ഇറക്കിയത്.

സുകുമാരന്റെ പ്രതികരണം

മല്ലികയുടെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞ സുകുമാരന്‍ താനിവിടെ നിന്ന് സാരിയും കൊണ്ട് പോയിട്ടു വേണോ അവള്‍ സാരിയുടുത്ത് കൊച്ചിന് നൂലുകെട്ടാന്‍ എന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നും അവര്‍ ഓര്‍ക്കുന്നു.

സ്വന്തമായി തിരഞ്ഞെടുക്കണം

വസ്ത്രങ്ങളായാലും ആവശ്യമുള്ള സാധനങ്ങളായാലും സ്വന്തമായി തിരഞ്ഞെടുക്കണമെന്ന പ്രകൃതക്കാരനാണ് അദ്ദേഹം. പൈസ തരുമെങ്കിലും കൂടെ വന്ന് തിരഞ്ഞെടുക്കാനൊന്നും അദ്ദേഹത്തിനെ കിട്ടില്ല.

എല്ലാം മുന്‍കൂട്ടിക്കണ്ടിരുന്നു

താന്‍ ഇല്ലാതെ ആയാലും ഭാര്യ കഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വത്തും ബാങ്ക് അക്കൗണ്ടുമെല്ലാം മല്ലിക സുകുമാരന്‍ എന്ന പേരിലാണ് അദ്ദേഹം രജിസ്റ്റര്‍ ചെയ്തത്.

മനസ്സുകൊണ്ട് സ്‌നേഹിക്കുക

സ്‌നേഹം പുറമെ പ്രകടിപ്പിച്ച് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനസ്സുകൊണ്ടാണ് സ്‌നേഹിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പോളിസി. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും അവര്‍ പറയുന്നു.

മിനിയേച്ചര്‍ രൂപമാണ് പൃഥ്വി

സുകുമാരന്റെ മിനിയേച്ചര്‍ രൂപമാണ് പൃഥ്വിരാജ്. പല കാര്യങ്ങളിലും അവര്‍ തമ്മില്‍ സാദൃശ്യമുണ്ട്. അഹങ്കാരിയാണെന്ന തരത്തില്‍ പൃഥ്വിക്കെതിരെ രൂക്ഷമായി വിമര്‍ശനം നടന്നിരുന്നു. ഇത് നന്നായെന്നാണ് താന്‍ കരുതുന്നത്. പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ച പല സന്ദര്‍ഭങ്ങളിലും പൃഥ്വി മിണ്ടിയിരുന്നില്ല. അഹങ്കാരിയാണല്ലോ പിന്നെ എന്തിനാണ് മിണ്ടുന്നതെന്നും അവര്‍ ചോദിക്കുന്നു.

കുസൃതിക്കാരി അലംകൃത

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയാണ് ഇപ്പോള്‍ കുടുംബത്തിലെ താരം. ഇന്ദ്രജിത്തിന്‍രെ മക്കളായ നക്ഷത്രയും പ്രാര്‍ത്ഥനയും സിനിമയില്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു.

English summary
The gift Sukumaran gave to Mallika during 'Noolukettu' ceremony of Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam