»   » മറഞ്ഞത് മലയാളത്തിന്റെ നടനസൗകുമാര്യം

മറഞ്ഞത് മലയാളത്തിന്റെ നടനസൗകുമാര്യം

Posted By:
Subscribe to Filmibeat Malayalam
Sukumari
മോഹന്‍ലാലിന്റെയും ദിലീപിന്റെയും അമ്മയായി, ഫഹദ് ഫാസിലിന്റെയും ദുല്‍ക്കര്‍ സല്‍മാന്റെയും അമ്മൂമ്മയായി ഇനി നമ്മുടെ മുന്നിലെത്താന്‍ ആരുണ്ട്? എല്ലാറ്റിനുമുണ്ടായിരുന്നത് സുകുമാരിയും കെപിഎസി. ലളിതയും കവിയൂര്‍ പൊന്നമ്മയുമായിരുന്നു. മലയാള സിനിമയുടെ നടന സൗകുമാര്യമായിരുന്ന സുകുമാരിയുടെ മരണത്തോടെ അമ്മനടിമാരില്‍ മുന്‍നിരയില്‍ ഇനി ലളിതയും പൊന്നമ്മയും മാത്രം.

മലയാള സിനിമയിലെ എല്ലാവരും അമ്മയെന്നു വിളിച്ചിരുന്ന നടിയായിരുന്നു സുകുമാരി. അവര്‍ ചെയ്തുകൂട്ടിയ അമ്മ വേഷങ്ങളുടെ എണ്ണം കൊണ്ടും പ്രത്യേകത കൊണ്ടുമായിരുന്നു അങ്ങനെ വിളിച്ചിരുന്നത്. സിനിമയിലേക്കുള്ള അവരുടെ കടന്നുവരവ് അവിചാരിതമായിരുന്നു. കലാകുടുംബത്തിലാണ് ജനിച്ചതെങ്കിലും സിനിമയില്‍ എത്തിച്ചേരാന്‍ ആഗ്രഹിച്ചിരുന്നില്ല.

സുകുമാരിയുടെ പിതാവ് മാധവന്‍നായര്‍ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നുവിളിച്ചിരുന്ന ലളിത, പത്മിനി, രാഗിണി മാരുടെ അമ്മാവനായിരുന്നു. തിരുവിതാംകൂര്‍ സഹോദരിമാര്‍ക്കു സെറ്റില്‍ കൂട്ടിനു പോകുകയായിരുന്നു സുകുമാരിയുടെ ജോലി. കോയമ്പത്തൂരിലെ പക്ഷിരാജാസ് സ്റ്റുഡിയോയില്‍ തസ്‌കരവീരന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന സമയം. സത്യനും രാഗിണിയുമാണ് പ്രധാന വേഷത്തില്‍. രാഗിണിക്കൊപ്പം എത്തിയതായിരുന്നു സുകുമാരി.

തെലുങ്ക് നിര്‍മാതാവായ ശ്രീരാമലു നായിഡുവായിരുന്നു നിര്‍മാതാവും സംവിധായകനും. കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയുടെ വേഷം ചെയ്യാന്‍ ഏറ്റിരുന്ന നടിയെത്തിയില്ല. അങ്ങനെയാണ് സംവിധായകന്‍ സുകുമാരിയെ ശ്രദ്ധിച്ചത്. അഭിനയിക്കുന്നോ എന്ന് അദ്ദേഹം ചോദിച്ചതും സുകുമാരി അതെയെന്നു പറഞ്ഞതും ഒന്നിച്ചായിരുന്നു. അങ്ങനെ കൊട്ടാരക്കരയുടെ ഭാര്യയായി സുകുമാരി ആദ്യമായി നമ്മുടെ മുന്‍പിലെത്തി. പിന്നീട് അമ്മ, ഭാര്യ, അമ്മൂമ്മ, അമ്മായിയമ്മ എന്നീ വേഷങ്ങളിലൊക്കെ അഭിനയിച്ചു തകര്‍ത്തു. ഇതിനു മുന്‍പ് ഓര്‍ ഇരവില്‍ എന്ന തമിഴ് സിനിമയില്‍ അവര്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് തസ്‌കരവീരനായിരുന്നു.

ഏതു വേഷവും ആ മുഖത്തു ചേരുമായിരുന്നു. മോഹന്‍ലാലുമൊത്തുള്ള കോമ്പിനേഷന്‍ സീനിലായിരുന്നു അവര്‍ നന്നായി തിളങ്ങിയിരുന്നത്. പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ ആ കൂട്ടുകെട്ട് നാം കാണുന്നതാണ്. വന്ദനത്തിലും ദശരഥത്തിലും ബോയിങ് ബോയിങ്ങിലുമെല്ലാം ഈ കൂട്ടുകെട്ട് നമ്മെ കീഴടക്കി കഴിഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള ഇമ്മാനുവലില്‍ ആണ് അവസാനമായി അഭിനയിച്ചത്.

ഏതുതരം വേഷവും അവര്‍ ഏറ്റെടുക്കുമായിരുന്നു. പത്മരാജന്റെ അരപ്പെട്ട കെട്ടിയഗ്രാമത്തില്‍ എന്ന സിനിമയിലെ വേശ്യയുടെ തന്നെ ഉദാഹരണം. ഒരുവിധം നടിമാരൊന്നും ആ വേഷം ഇഷ്ടപ്പെടുമായിരുന്നില്ല. എന്നാല്‍ അഭിനയമാണ് എന്റെ തൊഴില്‍ എന്നു പറഞ്ഞ് സുകുമാരി വേഷം ധൈര്യപൂര്‍വം ഏറ്റെടുത്ത് കയ്യടി വാങ്ങി. മുസ്ലിം തറവാടുകളിലെ കാരണവത്തിമാരെ അവതരിപ്പിക്കുമ്പോള്‍ സുകുമാരിക്ക് പ്രത്യേകമൊരു ഊര്‍ജമാണ്. കിളിച്ചുണ്ടന്‍ മാമ്പഴം, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അതു കാണാം.

English summary
The journey which began more than 60 years ago as a child artiste in Oru Iravu, passed through various phases as she donned the roles of child artiste, heroine, character actor, comedienne, vamp, mother and grandmother. With more than 2,500 films and nearly 5,000 stage shows,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam