»   »  നിധി പോലെ സൂക്ഷിച്ചിരുന്നു, സച്ചിന്‍ നല്‍കിയ സമ്മാനം

നിധി പോലെ സൂക്ഷിച്ചിരുന്നു, സച്ചിന്‍ നല്‍കിയ സമ്മാനം

Posted By: Sanviya
Subscribe to Filmibeat Malayalam

സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധികയായിരുന്നു നടി സുകുമാരി. തന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന പുസ്തകത്തില്‍ സുകുമാരി സച്ചിനോടുള്ള ആരാധന തുറന്ന് പറയുന്നുമുണ്ട്. സച്ചിന്‍ ഉപയോഗിക്കുന്ന ഒരു ക്രീം തനിക്ക് കിട്ടിയതിനെ കുറിച്ചാണ് നടി പങ്കു വയ്ക്കുന്നത്. തന്റെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ ഓര്‍മകളുടെ വെള്ളിത്തിര എന്ന പുസ്തകത്തിലാണ് സുകുമാരി എഴുതിയത്.

തന്റെ മകന്‍ സുരേഷിന്റെ ഭാര്യയുടെ സഹോദരിയാണ് ഭാനുവാണ് സച്ചിന്‍ ഉപയോഗിച്ചിരുന്നു ക്രീം തനിക്ക് നല്‍കിയത്. തമിഴില്‍ രജനികാന്തിന്റെ മേക്ക്പ് വിദഗ്ധയാണ് ഭാനു. സച്ചിന്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഭാനുവിനെ മേക്കപ് ചെയ്യാന്‍ വിളിക്കും.

sukumari2

ഒരിക്കല്‍ സച്ചിന്‍ ഭാനുവിന് ഒരു ക്രീം കൊടുത്തുവത്രേ. ഇതു ഉപയോഗിച്ചോളൂ. ഞങ്ങള്‍ വെയിലത്തിറങ്ങുമ്പോള്‍ തേയ്ക്കുന്നതാണ്. ശരീരം കറുക്കുകയില്ല. അങ്ങനെ ആ ക്രീം ഭാനു തനിക്ക് തന്നിട്ട് പറഞ്ഞു ഇതു സച്ചിന്‍ തന്നതാണ്. ഷൂട്ടിങിന് പോകുമ്പോള്‍ തേക്കാം. പക്ഷേ ആ ക്രീം ഇതുവരെ പുരട്ടിയിട്ടില്ലെന്നും ഒരു നിധി പോലെ സൂക്ഷിച്ച് വച്ചിരിക്കുകയാണെന്നും സുകുമാരി എഴുതി.

English summary
Sukumari was big fan of Sachin Tendulkar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam