നിങ്ങളുടെ വാക്കുകളും സാന്നിധ്യവുമാണ് ആശ്വാസമേകിയത്! വിങ്ങലടക്കാതെ സുമലത കുറിച്ചു! കാണൂ!

തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒന്നടങ്കം വേദനിപ്പിച്ച വിയോഗമായിരുന്നു അംബരീഷിന്റേത്. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിക്കാനും താരപത്‌നിയെയും മകനേയും ആശ്വസിപ്പിക്കാനുമായി നിരവധി പേരാണ് ഓടിയെത്തിയത്. ചിത്രീകരണം നിര്‍ത്തിവെച്ചാണ് പല താരങ്ങളും അംബിയണ്ണനെ അവസാനമായി കാണാനെത്തിയത്. യുവതാരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു അദ്ദേഹം. റിബല്‍ ആക്ടറെന്ന് വിശേഷിപ്പിച്ച അദ്ദേഹം വാര്‍ത്താവിതരണവകുപ്പ് സഹമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖര്‍ക്ക് പുറമെയാണ് ആരാധകരും അദ്ദേഹത്തെ കാണാനെത്തിയത്.

മലയാളികളുടെ സ്വന്തം ക്ലാരയായ സുമലതയുടെ ഭര്‍ത്താവായ അംബരീഷ് മലയാള സിനിമയിലും അഭിനയിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങളുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബോസേ എന്ന വിളി ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും വാക്കുകളാല്‍ വിവരിക്കാനാവുന്നതല്ല തന്റെ ദു:ഖമെന്നും അദ്ദേഹം കുറിച്ചിരുന്നു.

Ambareesh, Sumalatha

റിബല്‍ ആക്ടറുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ സുമലത നേരത്തെ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹവുമായി അടുക്കരുതെന്ന തരത്തില്‍ നിരവധി പേരായിരുന്നു താരത്തിന് മുന്നറിയിപ്പ് നല്‍കിയത്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ ബന്ധത്തിന് അധികം ആയുസ്സില്ലെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ മുന്‍വിധികളെയും വിമര്‍ശനങ്ങളേയും കാറ്റില്‍ പറത്തുകയായിരുന്നു ഇരുവരും. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയില്‍ തുടക്കം കുറിക്കുകയാണ് അഭിഷേക്. മകന്റെ ആദ്യ സിനിമയെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. പ്രിയതമന്റെ വേര്‍പാടുമായി ബന്ധപ്പെട്ട തങ്ങളെ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി സുമലത രംഗത്തെത്തിയിട്ടുണ്ട്. ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X