»   » പ്രതീക്ഷയുണര്‍ത്തി സാഗര്‍ ഏലിയാസ്‌ ജാക്കി ആദ്യം

പ്രതീക്ഷയുണര്‍ത്തി സാഗര്‍ ഏലിയാസ്‌ ജാക്കി ആദ്യം

Posted By:
Subscribe to Filmibeat Malayalam
Mohanlal
മധ്യവേനല്‍ സീസണ്‌ തുടക്കം കുറിച്ചു കൊണ്ട്‌ മാര്‍ച്ച്‌ 27ന്‌ തിയറ്ററുകളിലെത്തുന്ന സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. മോഹന്‍ലാല്‍ ആരാധകരെ ചിത്രം ഹരം കൊള്ളിയ്‌ക്കുന്ന രീതിയില്‍ തന്നെയാണ്‌ സംവിധായകന്‍ അമല്‍ നീര്‌ദ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.

1987ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയൊരുക്കുന്ന സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡിന്റെ ഷൂട്ടിംഗ്‌ ദുബായ്‌, കൊച്ചി, ഗോവ എന്നിവിടങ്ങളിലായാണ്‌ പൂര്‍ത്തിയായത്‌. സംവിധായകന്‍ അമല്‍ നീരദ്‌ തന്നെ ക്യാമറ ചലിപ്പിച്ചിരിയ്‌ക്കുന്ന ചിത്രത്തിന്റെ ലാബ്‌ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിയ്‌ക്കുകയാണ്‌.

അഞ്ച്‌ കോടി ചെലവിട്ട് നിര്‍മ്മിയ്‌ക്കുന്ന ഏലിയാസ്‌ ജാക്കിയില്‍ ഭാവനയാണ്‌ നായിക. സിഎന്‍എന്‍ റിപ്പോര്‍ട്ടറായ നമിത മേനോന്‍ എന്ന കഥാപാത്രത്തെയാണ്‌ ഭാവന അവതരിപ്പിയ്‌ക്കുന്നത്‌. ലാലിന്റെ മുന്‍കാല നായികമാരായ ശോഭന, മീന, ജ്യോതിര്‍മയി എന്നിവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതും ചിത്രത്തിന്റെ ആകര്‍ഷക ഘടകങ്ങളിലൊന്നാണ്‌. ഈ സീസണിലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന സിനിമയാണ് സാഗര്‍ ഏലിയാസ് ജാക്കിയെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഈ അമിത പ്രതീക്ഷ തന്നെയാണ് ലാലിനും അമല്‍ നീരദിനും മുന്പിലുള്ള വെല്ലുവിളി. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിഗ് ബിയുടെ ഗതി തന്നെയാകും ജാക്കിയേയും കാത്തിരിയ്ക്കുന്നത്. യുവമനസ്സുകളെ കീഴടക്കിയെങ്കിലും സ്ത്രീ പ്രേക്ഷകര്‍ അകന്ന് നിന്നതാണ് മമ്മൂട്ടി-അമല്‍ നീരദിന്റെ ബിഗ് ബിയ്ക്ക് വിനയായത്.

അടുത്ത പേജില്‍
വീണ്ടും ഹരിഹര്‍ നഗറിലേക്ക്‌

മുന്‍ പേജില്‍
മധ്യവേനല്‍ ചിത്രങ്ങള്‍ ഒരുങ്ങുന്നു

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam