»   » സല്ലാപം രണ്ടാം ഭാഗത്തിന് വേണ്ടി ദിലീപും മഞ്ജുവും അഡ്വാന്‍സ് കൊടുത്തു, ലോഹി സമ്മതിച്ചില്ല!

സല്ലാപം രണ്ടാം ഭാഗത്തിന് വേണ്ടി ദിലീപും മഞ്ജുവും അഡ്വാന്‍സ് കൊടുത്തു, ലോഹി സമ്മതിച്ചില്ല!

Posted By: Sanviya
Subscribe to Filmibeat Malayalam


1996ല്‍ സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് സല്ലാപം. മഞ്ജു വാര്യര്‍, മനോജ് കെ ജയന്‍, ദിലീപ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടുകയും ചെയ്തു.

ഇപ്പോള്‍ കുടമാറ്റം, വര്‍ണ്ണകാഴ്ചകള്‍, കുബേരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ് ദിലീപും സുന്ദര്‍ ദാസും. വെല്‍ കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലൂടെ. എന്നാല്‍ കുബേരന് ശേഷം സല്ലാപത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നതിനെ കുറിച്ച് ആലോചനകള്‍ നടന്നതായി സംവിധായകന്‍ സുന്ദര്‍ദാസ് പറയുന്നു.

ദിലീപിന്റെ നിര്‍ബന്ധത്തിലായിരുന്നു അത്. എന്നാല്‍ ലോഹിത ദാസിന്റെ സമ്മതമില്ലാതിരുന്നതാണ് സല്ലാപത്തിന്റെ രണ്ടാം ഭാഗം വേണ്ടെന്ന് വച്ചതെന്ന് സംവിധായകന്‍ സുന്ദര്‍ദാസ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമമായ 'സൗത്ത് ലൈവിന്' നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍ ദാസ് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

സല്ലാപത്തിന് രണ്ടാം ഭാഗമില്ലെന്ന് പറഞ്ഞത്

സല്ലാപത്തിന് രണ്ടാം ഭാഗമില്ലെന്ന് പറഞ്ഞത് ലോഹിത ദാസാണ്. ആ സിനിമയിലെ നായികയുടെ പ്രതിസന്ധി പ്രതികരിക്കാന്‍ കഴിയാത്ത കഥാപാത്രമാണ് ദിലീപിന്റെ ശശി കുമാര്‍. മലയാള സിനിമയിലെ നായകന്മാര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ നായികമാരുടെ സംരക്ഷകരാണ്. പക്ഷേ ഇവിടെ നായകന്‍ ഒഴിഞ്ഞു മാറുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണ്ടെന്നും ലോഹിത ദാസ് പറഞ്ഞുവത്രേ.

വിധായകന്‍ സുന്ദര്‍ദാസും ലോഹിയും ദിലീപിനോട് ചോദിച്ചു

ചിത്രം ഒരുക്കുന്നുണ്ട്. എങ്കില്‍ മഞ്ജു അഭിനയിക്കും എന്ന് തോന്നുന്നുണ്ടോ. സംവിധായകന്‍ സുന്ദര്‍ദാസും ലോഹിയും ദിലീപിനോട് ചോദിച്ചു. തമാശയായിട്ടായിരുന്നു ചോദ്യം.

ദിലീപിന്റെ മറുപടി

അഭിനയിക്കില്ല പക്ഷേ പ്രൊഡ്യൂസ് ചെയ്യുമെന്നായിരുന്നു ദിലീപിന്റെ മറുപടി.

ദിലീപിന്റെ നിര്‍ബന്ധമായിരുന്നു ചിത്രം

ദിലീപിന്റെ നിര്‍ബന്ധമായിരുന്നു ചിത്രം ചെയ്യുക എന്നത്. ദിലീപും മഞ്ജുവും കൂടി വന്ന് തനിക്കും ലോഹിക്കും അഡ്വാന്‍സ് തന്നിരുന്നു. പക്ഷേ ലോഹിയുടെ സമ്മതമില്ലാതിരുന്നതുകൊണ്ടാണ് ചിത്രം ചെയ്യാതിരുന്നതെന്ന് സുന്ദര്‍ ദാസ് പറയുന്നു.- സൗത്ത് ലൈവില്‍ വന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്.

English summary
Sundar Das about Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam