»   » എന്തുകൊണ്ട് സണ്‍ഡേ ഹോളിഡേ? മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ 10 ദിവസത്തെ കലക്ഷന്‍!

എന്തുകൊണ്ട് സണ്‍ഡേ ഹോളിഡേ? മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ 10 ദിവസത്തെ കലക്ഷന്‍!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ആസിഫ് അലി നായകനായ ഫാമിലി എന്റര്‍ടെയിനറാണ് സണ്‍ഡേ ഹോളിഡേ. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ബൈസിക്കിള്‍ തീവ്‌സ് മികച്ച ചിത്രമായിരുന്നിട്ട് കൂടി പ്രേക്ഷകര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഡിവിഡി പുറത്ത് വന്നപ്പോള്‍ ചിത്രത്തെ മികച്ച പ്രതികരണവും ലഭിച്ചു.

ഇപ്പോഴിതാ ആസിഫ് അലിയും ജിസ് ജോയിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നു
. ജൂലൈ 13ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സൂപ്പര്‍ഹിറ്റ് ലിസ്റ്റില്‍ കയറി. ബോക്‌സോഫീസിലും ഏറ്റവും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പത്ത് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് അറിയാം.

പത്ത് ദിവസത്തെ കലക്ഷന്‍

ഏഴു കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ പത്ത് ദിവസത്തെ കേരള കലക്ഷന്‍. പത്തു ദിവസം കൊണ്ട് 7.87 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയെടുത്തത്.

ആദ്യ ദിനം-കലക്ഷന്‍

ജൂലൈ 13നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം ചിത്രം 1.27 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ആദ്യ ദിനം ആവറേജ് കലക്ഷന്‍ നേടിയെടുത്ത ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെയും പോസിറ്റീവ് ഓണ്‍ലൈന്‍ നിരൂപണങ്ങളിലൂടെയും നല്ല കളക്ഷന്‍ നേടി.

ആറു ദിവസത്തെ കലക്ഷന്‍

അഞ്ചു കോടിയാണ് ചിത്രത്തിന്റെ ആറു ദിവസത്തെ കലക്ഷന്‍. മികച്ച അഭിപ്രായമാണ് ചിത്രത്തില്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് വിളിച്ച് അറിയിച്ചുകൊണ്ടിരിക്കുന്നത്.

തെലുങ്കിലും തമിഴിലും

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും മൊഴി മാറ്റി പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയുന്നത്. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം

ഇതുവരെയുള്ളവയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് സണ്‍ഡേ ഹോളിഡേയെന്ന് നടന്‍ ശ്രീനിവാസന്‍ പറയുന്നു. ആരാധകര്‍ എപ്പോഴും ചോദിക്കാറുള്ള ചോദ്യമാണിത്. പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് തനിക്കും ഇഷ്ടമെന്നാണ് ഞാന്‍ പറയാറുള്ളത്. ആ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ശ്രീനിവാസന്‍ പറഞ്ഞു.

English summary
Sunday Holiday: 10 Days Kerala Box Office Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam