»   » ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേ സൂപ്പര്‍ഹിറ്റ്! ഇനി സിനിമ തമിഴിലും തെലുങ്കിലും കൂടി കാണാം!!

ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേ സൂപ്പര്‍ഹിറ്റ്! ഇനി സിനിമ തമിഴിലും തെലുങ്കിലും കൂടി കാണാം!!

By: terassa john
Subscribe to Filmibeat Malayalam

ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേ ഹിറ്റായി തിയറ്ററുകള്‍ കീഴടക്കി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ജൂലൈ 14 നായിരുന്നു ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം വീണ്ടും തരംഗമാവാന്‍ പോവുകയാണെന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. അതിന് കാരണം ഇതാണ്.

ഹണി ബീ 2 ഉണ്ടാക്കിയ പ്രശ്‌നങ്ങളാണോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്? ബാബുരാജ് പറയുന്നതിങ്ങനെ!!!

സണ്‍ഡേ ഹോളിഡേ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം സിനിമ തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യാന്‍ കരാറില്‍ ഒപ്പിട്ടിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ചിത്രത്തിന് കിട്ടിയ മികച്ച പ്രതികരണത്തിന് പ്രേക്ഷകരോട് നന്ദി പറയാന്‍ വാക്കുകളില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സണ്‍ഡേ ഹോളിഡേ എന്ന ഫേസ്ബുക്ക് പേജിലുടെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

 sunday-holiday-movie-remake

സിനിമയെ സംബന്ധിച്ചിടത്തോളം കിട്ടാന്‍ കഴിയുന്നതില്‍ വെച്ചും മികച്ച പ്രതികരണമാണ് ഇതെന്നാണ് പറയുന്നത്. നിരന്തരം പരാജയങ്ങള്‍ വാങ്ങി കൊണ്ടിരുന്ന ആസിഫ് അലിയുടെ ചിത്രങ്ങള്‍ക്കുള്ള മറുപടിയാണ് സിനിമയുടെ വിജയം.ആറ് ദിവസം കൊണ്ട് അഞ്ച് കോടിക്ക് മുകൡ ചിത്രം നേടിയിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലുടെ പ്രശസ്തയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

New Malayalam Movie Releases For Eid

English summary
Sunday Holiday To Be Remade In Tamil & Telugu?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam