»   » ദിലീപ് അകത്തായി, ആസിഫിന് നല്ലകാലം തുടങ്ങി; സണ്‍ഡേ ഹോളിഡേ എട്ട് ദിവസത്തെ കലക്ഷന്‍

ദിലീപ് അകത്തായി, ആസിഫിന് നല്ലകാലം തുടങ്ങി; സണ്‍ഡേ ഹോളിഡേ എട്ട് ദിവസത്തെ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ആസിഫ് അലി നായകനായി എത്തിയ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ പരാജയത്തിന് കാരണക്കാരന്‍ ദിലീപ് ആണെന്ന് നേരത്തെ ഒരു അശരീരി പരന്നിരുന്നു. കേട്ടത് സത്യമോ മിഥ്യയോ.. എന്തായാലും ഇപ്പോള്‍ ആസിഫിന് നല്ല കാലം തെളിഞ്ഞിട്ടുണ്ട്.

ഹാപ്പി സൺ ഡേ.. ഹാപ്പി ഹോളിഡേ.. 100% ഫീൽഗുഡ് എന്റർടൈനർ -ശൈലന്റെ റിവ്യൂ

ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ മലയാള സിനിമാ റിലീസ് പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കലക്ഷനെ അതൊന്നും കാര്യമായി ബാധിച്ചിട്ടില്ല എന്ന് സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ എട്ട് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തം.

ആദ്യ ദിവസം

പ്രത്യേകിച്ച് പ്രമോഷനോ കാര്യമായ ഹൈപ്പോ ഒന്നുമില്ലാതെയാണ് സണ്‍ഡേ ഹോളിഡേ എന്ന ആസിഫ് അലി ചിത്രം തിയേറ്ററിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം 1.27 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടിയെടുത്തു.

നാല് ദിവസം കൊണ്ട്

റിലീസ് ചെയ്ത് രണ്ട് ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി ലഭിയ്ക്കാന്‍ തുടങ്ങി. അങ്ങനെ നാല് ദിവസം കൊണ്ട് സണ്‍ഡേ ഹോളിഡേ കേരളത്തില്‍ നിന്ന് മാത്രം 3.47 കോടി രൂപ കലക്ഷന്‍ നേടി.

അഞ്ച് കോടി കടന്നു

ആറ് ദിവസം കൊണ്ടാണ് ചിത്രം അഞ്ച് കോടി നേടിയത്. ആറാം ദിവസം എത്തുമ്പോഴേക്കും 5.04 കോടിയായിരുന്നു ചിത്രത്തിന്റെ നേട്ടം. എട്ട് ദിവസം പിന്നിടുമ്പോഴേക്കും ഇതുവരെ ചിത്രം നേടിയത് 5.95 കോടി രൂപയാണ്.

ആസിഫ് അലി മടങ്ങിവരുന്നു

കൈ നിറയെ ചിത്രങ്ങളുണ്ടായിട്ടും കരിയറില്‍ നിറം മങ്ങി നില്‍ക്കുകയായിരുന്നു ആസിഫ് അലി. സിനിമകള്‍ വിജയിച്ചിട്ടു പോലും താരമെന്ന നിലയില്‍ മുന്നേറാന്‍ നടന് സാധിച്ചിരുന്നില്ല. എന്നാല്‍ സണ്‍ഡേ ഹോളിഡേയുടെ വിജയം അതിന് മാറ്റം കൊണ്ടു വരും എന്നാണ് വിശ്വസം

സണ്‍ഡേ ഹോളിഡേ

ജൂലൈ 13 നാണ് സണ്‍ഡേ ഹോളിഡേ തിയേറ്ററിലെത്തിയത്. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രമൊരുക്കിയ ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. സിനിമ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

English summary
Sunday Holiday, the Asif Ali starrer was released on 13th July, Thursday. The movie, which has already earned the superhit status at the Kerala box office, is directed by Bicycle Thieves fame director Jis Joy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X