»   » പ്രേക്ഷകാഭിപ്രായത്തില്‍ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് സണ്‍ഡേ ഹോളിഡേ!!! ആസിഫിന് ആശ്വാസം!!!

പ്രേക്ഷകാഭിപ്രായത്തില്‍ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് സണ്‍ഡേ ഹോളിഡേ!!! ആസിഫിന് ആശ്വാസം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തിയ നായകനാണ് ആസിഫ് അലി. നായകനായി നാല് ചിത്രങ്ങളിലും സഹനടനായി ഒരു ചിത്രവും. ഇതില്‍ സഹനടനായി എത്തിയ ടേക്ക് ഓഫ് ഹിറ്റായപ്പോള്‍ അതിനൊപ്പം എത്തിയ ഹണി ബീ2 പരാജയമായി. പിന്നാലെ എത്തിയ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടി. പക്ഷെ തിയറ്ററിലേക്ക് ആളെ കേറ്റാന്‍ സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ് വേണ്ടി വന്നു. പിന്നാലെ എത്തിയ അവരുടെ രാവുകള്‍ ശരാശരി വിജയം നേടിയാണ് തിയറ്റര്‍ വിട്ടത്.

ഷാരുഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു, അതും ഒരു പുതുമുഖ നായിക???

ജൂലൈ 14ന് തിയറ്ററിലെത്തിയ സണ്‍ഡേ ഹോളിഡേ സമീപകാല ആസിഫ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി മികച്ച അഭിപ്രായം നേടി തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം പ്രേക്ഷകര്‍ തിയറ്ററിലും ആഘോഷമാക്കിയ ആസിഫ് ചിത്രമാണ് സണ്‍ഡേ ഹോളിഡേ.

ഫസ്റ്റ് ഡേ കളക്ഷന്‍

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി യൂടൂബില്‍ റിലീസ് ചെയ്ത ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഗാനങ്ങളുടെ മിടുക്ക് സണ്‍ഡേ ഹോളിഡേയുടെ ആദ്യ ദിന കളക്ഷനിലും പ്രകടമായിരുന്നു. കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 76 ലക്ഷം രൂപയാണ് ചിത്രം ആദ്യദിനം നേടിയത്.

രണ്ടാം ദിനം മികച്ച മുന്നേറ്റം

ആദ്യദിനം ചിത്രത്തേക്കുറിച്ച് മികച്ച റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ഇത് രണ്ടാം ദിനം ചിത്രത്തിന് നേട്ടമായി. രണ്ടാം ദിനം ഒരു കോടിക്കടുത്ത് ചിത്രം നേടി. 1.72 കോടി രൂപയാണ് രണ്ട് ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം നേടിയത്.

ആദ്യവാരം നേട്ടമായി

അടുത്ത കാലത്തിറങ്ങിയ ആസിഫ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച പ്രേക്ഷകാഭിപ്രായവും കളക്ഷനുമാണ് സണ്‍ഡേ ഹോളിഡേ നേടിയത്. ആദ്യവാരം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം നേടിയത് 4.83 കോടി രൂപയാണ്.

ബൈസിക്കിള്‍ തീവ്‌സിന് ശേഷം

ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളി ഡേ. മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് ജിസ് ജോയ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയരുന്നു.

ഞായറാഴ്ച നടക്കുന്ന സംഭവം

ഒരു ഞായറാഴ്ച നടക്കുന്ന സംഭവും ഒരു ബാന്റ്‌സെറ്റ്കാരനായ അച്ഛന്റേയും മകന്റേയും കഥയും സമാന്തരമായി പറയുകയാണ് സണ്‍ഡേ ഹോളിഡേ എന്ന ചിത്രം. ആസിഫ് അലിയുടെ നായികയായി അപര്‍ണ ബാലമുരളി എത്തുന്നു. സിദ്ധിഖ് അലന്‍സിയര്‍ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളാകുന്നു.

അല്ലു അര്‍ജ്ജുന്റെ ശബ്ദം

മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്ന അല്ലു അര്‍ജുന്‍ ചിത്രങ്ങളിലെ അദ്ദേഹത്തിന് ശബ്ദം നല്‍കുന്നത് ജിസ് ജോയ് ആണ്. ഡബ്ബിംഗ് രംഗത്ത് ശ്രദ്ധേയനായ ജിസ് സംവിധായകനുന്ന രണ്ടാമത്തെ ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും ജിസ് ആണ്.

ശ്രീനിവാസനും ലാല്‍ ജോസും

സണ്‍ഡേ ഹോളിഡേയിലെ പ്രധാന ആകര്‍ഷണമാണ് ശ്രീനിവാസനും ലാല്‍ ജോസും. തിരക്കഥാകൃത്താകാന്‍ ആഗ്രഹിക്കുന്ന അധ്യാപകനായി ശ്രീനിവാസന്‍ വേഷമിടുമ്പോള്‍ സംവിധായകന്റെ വേഷത്തിലാണ് ലാല്‍ ജോസ് ചിത്രത്തില്‍ എത്തുന്നത്.

English summary
Asif Ali movie Sunday Holiday had get an awesome first week collection in Kerala Box Office. The movie got 4.83 crores in first week. Its first day collection was 76 lakhs and movie collects 1.72 core in two days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam