»   » കമല്‍ പറഞ്ഞത് ശരിയാണ്, പ്രേമത്തില്‍ അധ്യാപികയെ പ്രേമിച്ചത് തെറ്റ്: സുനില്‍ പരമേശ്വരന്‍

കമല്‍ പറഞ്ഞത് ശരിയാണ്, പ്രേമത്തില്‍ അധ്യാപികയെ പ്രേമിച്ചത് തെറ്റ്: സുനില്‍ പരമേശ്വരന്‍

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തെ വിമര്‍ശിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു. ജി വേണുഗോപാല്‍, കമല്‍ എന്നിവര്‍ക്കു ശേഷമിതാ നിര്‍മാതാവും തിരക്കഥാകൃത്തുമായ സുനില്‍ പരമേശ്വരനും രംഗത്ത്

ഭാരതസംസ്‌ക്കാരവും കേരളീയ പൈതൃകവും നഷ്ടപ്പെടുത്തുന്ന സിനിമകളുടെ ധാരാളിത്തമാണ് ഇവിടെ കാണുന്നത്. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആദരിക്കപ്പെടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതും ഗുരുക്കന്മാരെയാണ്. മദ്യപിക്കുകയും ടീച്ചറെ പ്രേമിക്കുകയും ചെയ്യുന്ന 'പ്രേമം' പോലുള്ള സിനിമകള്‍ നല്‍കുന്ന സന്ദേശം വളരെ അപകടകരമാണെന്ന് സുനില്‍ പരമേശ്വരന്‍ പറഞ്ഞു.


sunilparameswaran-premam

ന്യൂജനറേഷന്‍കാരെന്ന് പറയുന്ന ആളുകള്‍ എന്താണ് വിചാരിച്ചിരിക്കുന്നത്. ഇവരെ വാര്‍ദ്ധക്യം ബാധിക്കില്ലെന്നാണോ? എല്ലാവര്‍ക്കും ഈയൊരു അവസ്ഥയുണ്ടെന്ന് മനസ്സിലാക്കണം. ഒരു തലമുറ അടുത്ത തലമുറയ്ക്ക് ചൂണ്ടികാണിച്ച് കൊടുക്കേണ്ട സത്യമായ കാര്യങ്ങളുണ്ട്. മനുഷ്യനെയും സമൂഹത്തെയും നന്മയിലേക്ക് നയിക്കുന്നതാകണം സിനിമ.


ടെന്‍ഷന്‍ വന്നാല്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരല്ല എന്റെ കഥയിലെ കഥാപാത്രങ്ങള്‍. അറിവിന്റെ മന്ത്രാക്ഷരങ്ങള്‍ പകര്‍ന്നുതന്ന ഗുരുക്കന്മാരെ പ്രേമിക്കുന്നവരുമല്ല. നമ്മുടെ സംസ്‌ക്കാരത്തിനെതിരെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, അത്തരം ആഭാസകരമായ സിനിമകള്‍ നിരോധിക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം- സുനില്‍ പരമേശ്വരന്‍ പറഞ്ഞു.

English summary
Sunil Parameswaran also against Alphonse Puthran's Premam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam