TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സണ്ണി ലിയോണ്‍ അമ്മയായി!
സണ്ണി ലിയോണ്‍ അമ്മയായി. യഥാര്‍ത്ഥത്തില്‍ സണ്ണി അമ്മയായതല്ല കേട്ടോ. സണ്ണി ലിയോണിനെ വടകറി ചിത്രത്തിന്റെ നിര്‍മ്മതാവ് സണ്ണി അമ്മ എന്ന് ട്വിറ്ററിലൂടെ വിശേഷിപ്പിച്ചതാണ് സണ്ണി അമ്മയായെന്ന് വാര്‍ത്ത പരക്കാന്‍ കാരണം. തമിഴ് ചിത്രമായ വടകറിയുടെ നിര്‍മ്മതാവ് ദയനിധി അഴഗിരിയാണ് സണ്ണി അമ്മയെന്ന് വിശേഷിപ്പിച്ചത്.
വടകറിയിലെ ഗാനരംഗ ചിത്രീകരണത്തിനിടെ സണ്ണി ലിയോണിനൊപ്പം നില്ക്കുന്ന ദൃശ്യങ്ങള്‍ ആണ് ദയാനിധി ട്വിറ്റിലിട്ടത്. സണ്ണിയമ്മയോടൊപ്പം എന്ന പേരിലാണ് ചിത്രങ്ങളിട്ടത്.

വടകറിയില് ഒരു ഐറ്റം സോംഗിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെത്തുടര്‍ന്ന് തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ സണ്ണി ലിയോണിനെ തേടിയെത്തുന്നുണ്ട്. ചില ചിത്രങ്ങളില്‍ ഇവര്‍ കരാര്‍ ഒപ്പിട്ടതായും വാര്‍ത്തയുണ്ട്.
തെന്നിന്ത്യന്‍ ഭാഷകളിലും തനിയ്ക്ക് ലഭിയ്ക്കുന്ന സ്വീകാര്യതയ്ക്ക് വടകറി ടീമിനോടുള്ള നന്ദി സണ്ണി ലിയോണ്‍ പ്രകടമാക്കി. വടകറിയിലെ ഗാനം ഹിറ്റായി മാറുകയാണ്.