»   » സണ്ണി വീണ്ടും അമ്മയായി, ഇത്തവണ 'ഇരട്ടക്കുട്ടികൾ', സംശയവുമായി ആരാധകർ!!

സണ്ണി വീണ്ടും അമ്മയായി, ഇത്തവണ 'ഇരട്ടക്കുട്ടികൾ', സംശയവുമായി ആരാധകർ!!

Written By:
Subscribe to Filmibeat Malayalam

സണ്ണി ലിയോൺ വീണ്ടും അമ്മയായി. ഇത്തവണ താരം ഇരട്ടക്കുട്ടികളുടെ അമ്മയായിരിക്കുകയാണ്. സണ്ണി തന്നെയാണ് തങ്ങളുടെ വീട്ടിലെ അതിഥികളെ കുറിച്ചു  ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുമായി ഇരിക്കുന്ന ചിത്രങ്ങൾ സണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

suny

56 വർഷം പഴക്കമുള്ള വസ്ത്രം ധരിച്ച് നടി ഓസ്കാറിൽ, വേഷം കണ്ട് എല്ലാവരും ഞെട്ടി! വീഡിയോ കാണാം..

അതേ സമയം സണ്ണി വീണ്ടും അമ്മയായത് ആരാധകരെ അക്ഷരംപ്രതി ഞെട്ടിച്ചിട്ടുണ്ട്. സണ്ണി ഗർഭം ധരിച്ചോ? എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഗർഭിണിയായതിന്റെ ലക്ഷണങ്ങളൊന്നും താരത്തിന് ഇല്ലായിരുന്നതാണ് എല്ലാവരുടേയും മനസിൽ ഈ സംശയം ജനിപ്പിക്കാൻ ഇടയാക്കിയത്.

സണ്ണിയുടെ പോസ്റ്റ്

സണ്ണി വളരെ സന്തോഷത്തോടെയാണ് ആരാധകരോട് ഈ വിവരം പങ്കുവെച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൂന്ന് മക്കളുടെ അമ്മയാകാൻ സാധിച്ചു. ഏറെ നാളുകളായിട്ടുള്ള ഞങ്ങളുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി അപൂർണ്ണമായിരുന്ന ഞങ്ങളുടെ കുടുംബം ഇപ്പോൾ പൂർണ്ണമായിരിക്കുന്നുവെന്നും താരം പറഞ്ഞു. ഞങ്ങളുടെ കുട്ടികൾ ജനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നാലും അവർ വർഷങ്ങളായി തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്. താനും തന്റെ ഭർത്താവും ഇപ്പോൾ ഏറെ അഭിമാനം കൊള്ളുന്ന നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. മൂന്ന് മാലാഖ കുഞ്ഞുങ്ങളെയാണ് ‍ഞങ്ങൾക്ക് കിട്ടിയതെന്നു സണ്ണി ട്വീറ്റ് ചെയ്തു.

ചിത്രം

ചിത്രം

താരം ഗർഭം ധരിച്ചോ

സണ്ണി അമ്മയായ വിവരം പുറത്തു വന്നതോടെ സണ്ണി ഗർഭം ധരിച്ചോ എന്നുള്ള സംശയം ഉയർന്നു വരുന്നുണ്ട്. എന്നാൽ വാടക ഗർഭധാരണത്തിലൂടെയാണ് അമ്മയായതൊന്നും അല്ല ആദ്യത്തേതു പോലെ ദത്തെടുത്തതാണെന്നുമുള്ള വാർത്തകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്തായാലും സണ്ണിയുടെ മാത്യത്വം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

ഇരട്ട കുട്ടികൾ

ആദ്യത്തേത് പെൺകുട്ടി ആണെങ്കിൽ ഇപ്പോഴത്തെ ആൺകുട്ടികളാണ്. അതും ഇരട്ടകുട്ടികൾ. അഷൻ സിങ് വെബർ, നോഹ സിങ് വെബർ എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിന്റെ പേര് നിഷയെന്നാണ്. നിരവധി കുടുംബങ്ങൾ ഉപേക്ഷിച്ച കുഞ്ഞിനെയായിരുന്നു സണ്ണിയും ഭർത്താവും ദത്തെടുത്തത്.

മകളുമായുള്ള അടുപ്പം

സണ്ണി ലിയോൺ മറ്റൊരു അവസരത്തിൽ മകളുമായിട്ടുള്ള ആത്മബന്ധം തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിൽ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ മകളാണത്രേ താരത്തിന് ബലം നൽകുന്നത്. ജോലിയുമായി തിരിക്കുകളിൽ പെട്ടു പോയാലും മകളുടെ കാര്യങ്ങൾ വളരെ കൃത്യമായും കരുതലോടേയും അമ്മ എന്ന നിലയിൽ നോക്കാറുണ്ടെന്നും സണ്ണി പറഞ്ഞിരുന്നു. കൂടാതെ കുട്ടിയും തങ്ങളെ ഒരുപരിധിവരെ മനസിലാക്കി കൂടെ നിൽക്കുന്നുമുണ്ട്.

ഹാപ്പി ഫാലി

നാളുകളായുള്ള തന്റേയും ഭർത്താവ് ഡാനിയൽ വെബറിന്റേയും ആഗ്രഹമായിരുന്നു ഒരു കുഞ്ഞിനെ ദത്തെടുക്കു എന്നത്. ആഗ്രഹം പോലെ അതു നടക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഞങ്ങളുടെ ഈ തീരുമാനത്തെ മാതപിതാക്കൾ പിന്തുണക്കുന്നുമുണ്ട്.

English summary
Sunny Leone blessed with two baby boys; says “our family is now complete” – view pics

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam