»   » ചങ്ക്‌സ് 2 സംഭവിക്കാന്‍ കാരണക്കാരി സണ്ണി ലിയോണ്‍! മിയ ഖലീഫ വന്നില്ലെങ്കില്‍ പകരം സണ്ണി എത്തും?

ചങ്ക്‌സ് 2 സംഭവിക്കാന്‍ കാരണക്കാരി സണ്ണി ലിയോണ്‍! മിയ ഖലീഫ വന്നില്ലെങ്കില്‍ പകരം സണ്ണി എത്തും?

Posted By:
Subscribe to Filmibeat Malayalam
മിയ ഖലീഫ ഇല്ല !! പകരം സണ്ണി എത്തും ? | filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് ചങ്ക്‌സിനേക്കുറിച്ചാണ്. മുന്‍പോണ്‍ താരം മിയ ഖലീഫ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തെ ചര്‍ച്ചയാക്കിയത്. അള്‍ട്ട് കോമഡി എന്ന ലേബലില്‍ എത്തിയ ചങ്ക്‌സിന്റെ ബോക്‌സ് ഓഫീസ് വിജയമാണ് ചങ്ക്‌സ് 2 ദ കണ്‍ക്ലൂഷന്‍ എന്ന പേരില്‍ പുതിയ ചിത്രമൊരുക്കാന്‍ പ്രേരണയായത്.

കൊല്ലും കൊലയും പ്രേക്ഷകര്‍ക്ക് മടുത്തോ? ആദം ജോണ്‍ ബോക്‌സ് ഓഫീസില്‍ ആകെ നേടിയത്...

മിയ ഖലീഫ മലയാളത്തിലേക്ക് എത്തുന്നു എത്തുന്നില്ല എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ചിത്രത്തിന്റെ സംവധായകനായ ഒമര്‍ ലുലുവും പ്രേക്ഷകരോട് പങ്കുവച്ചിരുന്നു.

ജയസൂര്യക്ക് ആ സിനിമയുടെ തിരക്കഥ കൊടുത്തിട്ട് നാദിര്‍ഷ ആവശ്യപ്പെട്ടത് ഒരേഒരു കാര്യം മാത്രം!

ചങ്ക്‌സ് 2വിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മിയ താല്പര്യമില്ലെന്ന് അറിയച്ചാല്‍ മറ്റൊരു പോണ്‍ താരത്തെ ചിത്രത്തിലെത്തിക്കുമെന്നും ഒമര്‍ വ്യക്തമാക്കിയിരുന്നു. മിയക്ക് പകരക്കാരിയാകുന്നത് സണ്ണി ലിയോണായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സണ്ണി ലിയോണുമായി ചിത്രത്തിന്റെ കഥയ്ക്ക് ബന്ധമുണ്ടെന്നുള്ളതാണ് മറ്റൊരു കൗതുകം.

മിയ വരുമോ ഇല്ലയോ?

മിയ ഖലീഫ ചങ്ക്‌സ് 2വില്‍ അഭിനയിക്കുമോ ഇല്ലയോ? ഇതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ട കാര്യം. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം സംവിധായകന്‍ ഒമര്‍ ലുലു തന്നെ നല്‍കുന്നുണ്ട്. മിയ അഭിനയിക്കുന്ന കാര്യത്തില്‍ ഇതു വരെ വ്യക്തമായ തീരുമാനം ആയിട്ടില്ല. അവരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ച നടന്ന് വരുന്നതേയുള്ള. ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

മിയ ഇല്ലെങ്കില്‍ മറ്റൊരു പോണ്‍താരം

ഒരു റിയാലിറ്റി ഷോയിലേക്ക് 2015ല്‍ ക്ഷണിച്ചപ്പോള്‍ മിയ ചെയ്ത ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് മിയ ചിത്രത്തിന്റെ ഭാഗമാകില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തിരക്കഥയുടെ സംക്ഷിപ്ത രൂപവും കഥാരപാത്രത്തിന്റെ ചുരുക്ക വിവരണവും മിയക്ക് അയച്ചു കൊടുത്തിട്ടുണ്ട്. മിയ പിന്മാറിയാല്‍ മറ്റൊരു പോണ്‍ താരത്തെ ചിത്രത്തിലെത്തിക്കും.

നിര്‍മാതാവിന്റെ താല്പര്യം

ചങ്ക്‌സ് സാമ്പത്തീക വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിന് ഒമറിനെ സമീപിച്ചത്. മിയയെ ചിത്രത്തിന്റെ ഭാഗമാക്കാന്‍ ബോളിവുഡ് നിര്‍മാണ കമ്പനിയാണ് ശ്രമം നടത്തുന്നത്. മിയയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചാല്‍ സണ്ണി ലിയോണിനെ സമീപിക്കാനാണ് നീക്കം.

രണ്ടാം ഭാഗത്തിന് കാരണക്കാരി സണ്ണി ലിയോണ്‍

ചിത്രത്തിന് വേണ്ടി മിയ ഖലീഫയെയാണ് ആദ്യം സമീപിച്ചതെങ്കിലും ചങ്ക്‌സ് 2വിന് പിന്നിലെ യഥാര്‍ത്ഥ കാരണക്കാരി സണ്ണി ലിയോണ്‍ ആണ്. സണ്ണി ലിയോണുമായി ഈ കഥയൊക്കൊരു പരോക്ഷ ബന്ധമുണ്ട്. സണ്ണി ലിയോണ്‍ കൊച്ചിയെത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് കഥ രൂപപ്പെട്ടത്.

ചങ്ക്‌സ് 2 ദ കണ്‍ക്ലൂഷന്റെ പ്രമേയം

രാജാന്തര പ്രശസ്തയായ ഒരു പോണ്‍ താരം കൊച്ചിയിലെത്തുന്നുതും അവരെ കാണാന്‍ ഒരു സംഘം ചെറുപ്പക്കാര്‍ യാത്ര തിരിക്കുന്നതും അതിനിടയില്‍ സംഭവിക്കുന്ന കോലാഹലങ്ങളുമാണ് ചങ്ക്‌സ് 2 ദ കണ്‍ക്ലൂഷന്‍ പറയുന്നത്. ആദ്യ ഭാഗം പോലെ തന്നെ അഡള്‍ട്ട് കോമഡി ജോണറിലുള്ള ചിത്രമായിരിക്കും ഇതും.

മിയ കലിസ്റ്റ എന്ന മിയ ഖലീഫ

യുഎസ് പൗരത്വമുള്ള ലബനന്‍ വംശജയാണ് മിയ കലിസ്റ്റ എന്നുകൂടി പേരുള്ള മിയ ഖലീഫ. ഒരു വര്‍ഷം മാത്രമായിരുന്നു മിയ പോണ്‍ താരമായി പ്രവര്‍ത്തിച്ചത്. ഈ ഒരു വര്‍ഷം കൊണ്ട് ഏറ്റവും വിലയേറിയ പോണ്‍ താരമായി ഈ ലെബനീസ് സുന്ദരി മാറി. പോണ്‍സ്റ്റാറായതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും മിയക്ക് നേരിടേണ്ടി വന്നു.

നായിക ഹണി റോസ്


ചങ്ക്സില്‍ നായികയായ ഹണി റോസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായിക. എന്നാല്‍ മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ താരങ്ങളിലും ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം. ചങ്ക്സിന് രചന നിര്‍വഹിച്ച സാരംഗും സനൂപുമാണ് രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്.

ഓണം റിലീസ്

അടുത്ത മെയ് മാസം ചങ്ക്സ് 2ന്റെ ചിത്രീകരണം ആരംഭിക്കും. ഓണം റിലീസായി ചിത്രം തിയറ്ററിലേക്ക് എത്തും. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഡിസംബര്‍ 14ന് ചിത്രീകരണം ആരംഭിക്കുന്ന ഒരു അഡാര്‍ ലൗ വിഷു റിലീസായി തിയറ്ററിലെത്തും. അതിന് ശേഷം ചങ്ക്‌സ് 2വിന്റ ചിത്രീകരണം ആരംഭിക്കും.

English summary
Sunny Leone may replace Mia Khalifa in Chunkz 2 The Conclusion. The movie has connection with Sunny Leone too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam