»   » സണ്ണി ലിയോണിനെ കാണാനെത്തിയത് ആയിരങ്ങള്‍! കൊച്ചിയെ പൂരപറമ്പാക്കിയ സണ്ണി ലിയോണിന്റെ അവസ്ഥ ഇങ്ങനെ!!!

സണ്ണി ലിയോണിനെ കാണാനെത്തിയത് ആയിരങ്ങള്‍! കൊച്ചിയെ പൂരപറമ്പാക്കിയ സണ്ണി ലിയോണിന്റെ അവസ്ഥ ഇങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളികള്‍ ദിവസങ്ങളായി കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയായിരുന്നു. ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയില്‍ വരുമെന്ന് പറഞ്ഞത് മുതല്‍ ആരാധകരുടെ പ്രതീക്ഷയായിരുന്നു. അതിനൊപ്പം സോഷ്യല്‍ മീഡിയ വരവേറ്റത് ട്രോളുകളുടെ രൂപത്തിലായിരുന്നു. അവസാനം കൊച്ചിയെ നിശ്ചലമാക്കി സണ്ണി ലിയോണ്‍ തരംഗമായി മാറുകയായിരുന്നു.

സിനിമയിലെ പോലെയാണ് അച്ഛനും അമ്മയും ജീവിതത്തിലും പെരുമാറുന്നത്! പ്രമുഖ താരപുത്രന്റെ വെളിപ്പെടുത്തല്‍!

ലോകം മുഴുവനുമായി സണ്ണി ലിയോണിന് ആരാധകരുണ്ടെങ്കിലും മലയാളികളുടെ സ്‌നേഹം കണ്ട് സണ്ണിയും ഇന്ന് അത്ഭുതപ്പെട്ടു. നടിയെ ഒന്ന് കാണാനായി പാടുപെടുന്ന ആരാധകരുടെ പ്രവൃത്തികളും ആര്‍പ്പും വിളിയും കണ്ടതോടെ സണ്ണിക്കും വിശ്വിസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശ്യംഖലയായ ഫോണ്‍ 4 ന്റെ 33-ാ മത് ഷോറും ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയിരുന്നത്.

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു! കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

ആയിരക്കണക്കിന് ആളുകള്‍

സണ്ണി ലിയോണിന് ഒന്ന് കാണണമെന്ന് പറഞ്ഞ് കൊച്ചിയിലേക്കെത്തിയത് ആയിരക്കണക്കിന് ആളുകളായിരുന്നു. കൊച്ചി സ്തംഭിച്ച ദിവസം എന്ന് തന്നെ വേണം ഇന്നത്തെ ദിവസത്തെ പറയാന്‍.

വി ലവ് സണ്ണി


12.30 നോട് കൂടി ആരാധകര്‍ക്കിടിയിലൂടെ എത്തിയ സണ്ണി ലിയോണ്‍ ആരാധകരെ കണ്ട് ഞെട്ടി. അതിനിടെ ലവ് യൂ സണ്ണി എന്ന ആരവം എങ്ങും മുഴങ്ങി കേള്‍ക്കാമായിരുന്നു.

വിശ്വസിക്കാനാവാതെ സണ്ണി ലിയോണ്‍

തന്നെ സ്‌നേഹിക്കുന്ന ഇത്രയധികം ആരാധകരുണ്ടെന്ന് സണ്ണി ലിയോണിനും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവതാരകയായി എത്തിയ രഞ്ജിനി ഹരിദാസ് എല്ലാവരെയും കൊണ്ട് വി ലവ് സണ്ണി എന്ന് പറയാന്‍ പറഞ്ഞതോട് കൂടി സണ്ണിയ്ക്ക് മുക്കും ചെവിയും പൊത്തി പിടിക്കേണ്ട അവസ്ഥയാണ് വന്നത്.

എല്ലാവര്‍ക്കും നന്ദി


തനിക്ക് ഇത്രയും വലിയ സ്വീകരണം ഒരുക്കിയതിന് സണ്ണി എല്ലാവരോടും നന്ദി പറഞ്ഞിരുന്നു. ഇതോടെ മലയാളികളുടെ സ്‌നേഹം എന്താണെന്ന് സണ്ണി പൂര്‍ണമായു മനസിലാക്കിയിരിക്കുകയാണ്.

ഷോറൂം ഉദ്ഘാടനം

മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശ്യംഖലയായ ഫോണ്‍ 4 ന്റെ 33 ാമത് ഷോറും ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയിരുന്നത്. ഇന്ന് ഫോണ്‍ വാങ്ങുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് സണ്ണി ലിയോണിന്റെ കൂടെ ഭക്ഷണം കഴിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

ട്രോളുകളുടെ ചാകര

സണ്ണി എത്തുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളുടെ പ്രവാഹമായിരുന്നു. സണ്ണി വന്നതിന് ശേഷവും അതില്‍ മാറ്റമില്ല. ട്രോളുകള്‍ വീണ്ടും പെയ്തു കൊണ്ടിരിക്കുകയാണ്.

English summary
Sunny Leone reaches Kochi, the number of fans will make your jaws drop to the floor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam