»   » സണ്ണി ലിയോണിന്റെ ആദ്യ നായകന്‍ ഒരു മലയാളി നടനായിരുന്നു; ആരാണ് ആ നടന്‍ എന്നറിയാമോ?

സണ്ണി ലിയോണിന്റെ ആദ്യ നായകന്‍ ഒരു മലയാളി നടനായിരുന്നു; ആരാണ് ആ നടന്‍ എന്നറിയാമോ?

By: Rohini
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിന്റെ ഉറക്കം കെടുത്തുന്ന നായികയാണ് സണ്ണി ലിയോണ്‍. 2012 ല്‍ പുറത്തിറങ്ങിയ ജിസം ടു വിലൂടെയാണ് സണ്ണി ബോളിവുഡില്‍ എത്തിയത്. രണ്‍ദീപ് ഹുഡയായിയായിരുന്നു ചിത്രത്തില്‍ സണ്ണി ലിയോണിന്റെ നായകന്‍.

പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം, വിജയ് ചിത്രത്തില്‍ നിന്ന് സണ്ണി ലിയോണിനെ ഒഴിവാക്കി

ജിസം ടു ശ്രദ്ധിക്കപ്പെടുകയും സണ്ണിയ്ക്ക് ഏറെ പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിനൊക്കെ മുന്‍പ് സണ്ണി ലിയോണിന്റെ നായകനായി എത്തിയത് മലയാളിയായ ഒരു നടനാണ്. ചിത്രം അങ്ങ് ഹോളിവുഡിലും.

ആരാണ് ആ നടന്‍

ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നിഷാന്ത് സാഗറാണ് ആ നടന്‍. അമേരിക്കന്‍ സ്വദേശിയായ മാര്‍ക്ക് റേറ്റിങ് സംവിധാനം ചെയ്ത പൈറേറ്റസ് ബ്ലഡ് എന്ന ചിത്രത്തിലാണ് നിഷാന്ത് സാഗര്‍ സണ്ണി ലിയോണിന് നായകനായി എത്തിയത്.

സിനിമ റിലീസായില്ല

രാമചന്ദ്രബാബു ഛായാഗ്രഹണം നിര്‍വ്വഹിച്ച് ഗുലാബ് പ്രേം കുമാര്‍ നിര്‍മിച്ച ചിത്രം പക്ഷെ റിലീസായില്ല. മൂന്ന് നായികമാരുണ്ടായിരുന്നു ചിത്രത്തില്‍. അമേരിക്കയിലായിരുന്നു പ്രധാന ലൊക്കേഷന്‍. കേരളത്തിലെ അതിരപ്പിള്ളിയിലും ഷൂട്ട് നടന്നു.

സണ്ണിയുടെ തലവര

ചിത്രം റിലീസ് ചെയ്യാതായതോടെ സണ്ണി ലിയോണ്‍ പോണ്‍ ഇന്റസ്ട്രിയിലേക്ക് പോയി. 2003 ല്‍ റിലീസ് ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമായ മെഗാ സ്‌കോര്‍പിയോസില്‍ സണ്ണി ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. ദ വിര്‍ജിനിറ്റി ഹിറ്റ്, ദ ഗേള്‍ നെക്‌സ്റ്റ് ഡോര്‍ എന്നിവയാണ് സണ്ണിയുടെ മറ്റ് ആദ്യകാല ചിത്രങ്ങള്‍

വീഡിയോ കാണാം

പൈറേറ്റസ് ബ്ലഡ്ഡ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

സണ്ണി ലിയോണിന്റെ ഹോട്ട് ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Sunny Leone's First Hero is a Malayalee
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam