TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മധുരരാജയിലെ പാട്ട് പൊളിക്കുമെന്ന് സണ്ണി ലിയോണ്‍! മമ്മൂക്ക സൂപ്പര്‍ നൈസാണെന്നും നടി! കാണൂ

സണ്ണി ലിയോണിന്റെ മലയാളം അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും നിരവധി ആരാധകരാണ് സണ്ണിയ്ക്കുളളത്. കുറച്ചുനാള്‍ മുന്‍പ് നടി കേരളത്തിലെത്തിയപ്പോള്‍ ആവേശോജ്ജ്വലമായ സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. തുടര്‍ന്ന് ആരാധകര്‍ തന്നോട് കാണിക്കുന്ന സ്നേഹത്തിന് സണ്ണി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
കുമ്പളങ്ങി നൈറ്റ്സില്‍ വില്ലനായി തിളങ്ങാന്‍ ഫഹദ് ഫാസില്‍! സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ
നിലവില്‍ രണ്ട് മലയാള ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മമ്മൂക്കയുടെ മധുര രാജയിലെ സണ്ണിയുടെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മധുര രാജയിലെ ഗാനരംഗത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ സംസാരിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സണ്ണി ഇതേക്കുറിച്ച് പറഞ്ഞത്.
മധുര രാജ
പോക്കിരി രാജയ്ക്കു ശേഷം വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മമ്മൂക്കയുടെ മധുരരാജയായുളള വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോഴാണ് സണ്ണി ലിയോണും സിനിമയില്‍ എത്തുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നത്.
സണ്ണിയുടെ വരവ്
മധുര രാജയില്‍ സണ്ണി എത്തുമെന്ന് അറിഞ്ഞതോടെ ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. മധുര രാജയില്‍ ഒരു ഐറ്റം ഡാന്‍സ് കളിക്കാനായിരുന്നു സണ്ണി എത്തിയിരുന്നത്. ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മമ്മൂക്കയ്ക്കും മറ്റു അഭിനേതാക്കള്‍ക്കൊപ്പവും സണ്ണി ഇരിക്കുന്ന ചിത്രമായിരുന്നു തരംഗമായി മാറിയിരുന്നത്.
സണ്ണി പറഞ്ഞത്
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സണ്ണി മധുരരാജയെക്കുറിച്ച് സംസാരിച്ചിരുന്നത്. ഏറെ രസകരമായ ഒരു ഗാനരംഗമാണിതെന്ന് സണ്ണി പറഞ്ഞു. ഉറപ്പായും ഹിറ്റാകുന്ന താളമാണ്. മലയാളത്തിലെ വരികള്‍ക്കൊത്ത് ചുണ്ടനക്കുന്നത് പ്രയാസകരമായിരുന്നില്ല. നേരത്തെ വരികള്‍ എല്ലാം ലഭിച്ചതിനാല്‍ അത് പ്രാക്ടീസ് ചെയ്താണ് വന്നത്. സണ്ണി പറയുന്നു
മമ്മൂക്കയെക്കുറിച്ച് സണ്ണി
എന്നാല്‍ രാജു സുന്ദര്‍ ഒരുക്കിയ ചുവടുകള്‍ അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു നടി എന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മികച്ച അവസരമായിരുന്നു ഇത്. മമ്മൂട്ടിയെ കാണുന്നതിന്റെയും ഒപ്പം ജോലി ചെയ്യുന്നതിന്റെയും ആവേശം തനിക്കുണ്ടായിരുന്നെന്നും അദ്ദേഹം ഒരു മികച്ച ഒരു വൃക്തിത്വമായിരുന്നുവെന്നും സണ്ണി അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം സണ്ണിയുടെ മറ്റൊരു മലയാള ചിത്രമായ രംഗീലയിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രംഗീലയില്‍ കേന്ദ്രകഥാപാത്രമായിട്ടാണ് നടി എത്തുന്നത്
താരനിര
മമ്മൂട്ടിയുടെ മധുരരാജ വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു.ജഗപതി ബാബു,സലീംകുമാര്‍, ജയ്, അനുശ്രീ,ഷംന കാസിം,അന്ന രാജന് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നെല്‍സണ്‍ ഐപ്പാണ് സിനിമയുടെ നിര്‍മ്മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്ന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു.
96ന് പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സ് നല്കി പാര്ത്ഥിപന്! ഒപ്പംകൂടി വിജയ് സേതുപതിയും തൃഷയും! കാണൂ
മമ്മൂക്കയുടെ കിംഗിലെ മാസ് ഡയലോഗ് ആവര്‍ത്തിച്ച് യഷ്! വീഡിയോ വൈറല്‍! കാണൂ