»   » ഏഴ് സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന പൗര്‍ണമി

ഏഴ് സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന പൗര്‍ണമി

Posted By:
Subscribe to Filmibeat Malayalam

സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന ട്രാവലോഗ് ഒരു ട്രെന്റ് സെറ്ററായി മാറിക്കഴിഞ്ഞു. ആദ്യ ട്രാവല്‍ മൂവിയെന്ന വിശേഷണവുമായി എത്തിയ ഈ ചിത്രത്തിന് പിന്നാലെ മലയാളത്തില്‍ ഏറെ റോഡ്-ട്രാവല്‍ മൂവികള്‍ പ്രഖ്യാപിയ്ക്കപ്പെട്ടുകഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നിനും ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത ചിത്രമായിരുന്നു നീലാകാശം. ഇപ്പോഴിതാ സണ്ണി നായകനായി മറ്റൊരു റോഡ് മൂവികൂടി ഒരുങ്ങുന്നു.

നവാഗതനായ ആല്‍ബിയാണ് സണ്ണിയെ നായകനാക്കി റോഡ് മൂവി ഒരുക്കുന്നത്. പൗര്‍ണമിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ദില്ലിയില്‍ തുടങ്ങി മണാലിയില്‍ അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലായിട്ടാണ് പൗര്‍ണമി ചിത്രീകരിക്കുന്നത്. ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴുന്ന കാലത്ത് ലഡാക്കിലായിരിക്കം രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങുക.

Sunny Wayne

സണ്ണിയ്‌ക്കൊപ്പം ടൊവീനോ തോമസും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികയായി എത്തുന്നത് പുതുമുഖ താരമാണ്. ദുല്‍ഖറിന്റെയും സണ്ണിയുടെയും ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ തിരക്കഥ രചിച്ച വിനി വിശ്വലാലാണ് പൗര്‍ണമിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. മരിക്കാന്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രത്തിന്റെ ഒരു പ്രധാന സവിശേഷത. പൗര്‍ണമിയും ഫോട്ടോഗ്രാഫിയ്ക്ക് ഏറെ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ചിത്രീകരിക്കുന്നത്. ലഡാക്കിലെ മഞ്ഞുവീഴ്ചയും മറ്റും ചിത്രത്തിലുണ്ട്. മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഇത് ഒരു പുതിയ ദൃശ്യാനുഭവമായി മാറുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Young actor Sunny Wayne is acting in an another road movie named Pournami.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam