»   » മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയെ കണ്ടോ...

മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയെ കണ്ടോ...

Written By:
Subscribe to Filmibeat Malayalam

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. സണ്ണി വെയിനാണ് നായകന്‍. ചിത്രത്തില്‍ നായിക തുല്യ വേഷത്തിലെത്തുന്നത് ആരാണെന്ന് അറിയാമോ?

ബേബി സാറ! എഎല്‍ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ വിക്രമിനൊപ്പം അഭിനയിച്ച ബേബി സാറയാണ് ഈ മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായിക തുല്യ വേഷത്തിലെത്തുന്നത്.

 sunny-sara-midhun

404 എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സാറ ശ്രദ്ധിയ്ക്കപ്പെട്ടത് ദൈവത്തിരുമകളിലൂടെയാണ്. പിന്നീട് ഹിന്ദിയിലും തമിഴിലും തെലുങ്കിലും അഭിനയിച്ച സാറയുടെ ആദ്യത്തെ മലയാള ചിത്രമാണിത്. ജസ്ബ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ മകളായി വേഷമിട്ടതും സാറയാണ്.

മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ ആന്‍ മരിയ എന്ന കഥാപാത്രത്തെയാണ് സാറ അവതരിപ്പിയ്ക്കുന്നത്. സണ്ണിയുടെ കഥാപാത്രവുമായി ആന്‍ മേരിയ്ക്കുള്ള ആത്മ ബന്ധമാണ് ചിത്രം പറയുന്നത്.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് മിഥുന്‍ മാനുവല്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ജയസൂര്യയെ നായകനാക്കി ഒരുക്കിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം ഏറെ ജനശ്രദ്ധ നേടി.

English summary
Child artiste Sara Arjun, who stole hearts with her performances in Vikram starrer 'Daiva Thirumakal' and Asihwariya Ra starrer 'Jazzba' will make her M'Twon entry with a Midhun Manuel movie. The movie will also have Sunny Wayne in a lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam