»   » ചൂയിങ് ഗം നുണയാന്‍ സണ്ണിവെയ്ന്‍

ചൂയിങ് ഗം നുണയാന്‍ സണ്ണിവെയ്ന്‍

Posted By:
Subscribe to Filmibeat Malayalam
Sunny Wayne
പുതുമുഖ സംവിധായകന്‍ പ്രവീണ്‍ എം സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ച്യൂയിങ് ഗം. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന സണ്ണിവെയ്ന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പുതുമുഖ താരം തിങ്കളാണ് സണ്ണിയുടെ നായികയായെത്തുന്നത്. ഗ്രാമീണ യുവാവായ ദിനു എന്ന വെല്‍ഡിങ്ങ് തൊഴിലാളിയെ ചുറ്റി പറ്റിയാണ് കഥ നീങ്ങുന്നത്. വെല്‍ഡിങ്ങ് ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാധാരണക്കാരനാണ് ദിനു. നഗരത്തില്‍ ജനിച്ചു വളര്‍ന്ന വയലറ്റ് എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതോടെ ജീവിതത്തോടുള്ള ദിനുവിന്റെ കാഴ്ചപ്പാടുകള്‍ മാറുകയാണ്. ആ വര്‍ണ്ണസ്വപ്‌നങ്ങളുടെ അരികുപറ്റി നഗരത്തിലെത്തുന്ന ദിനു, വയലറ്റുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നു. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് കടന്നു കയറുന്ന യുവാക്കളുടെ കഥ കൂടി പറയാന്‍ ശ്രമിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍.

തിങ്ക് സിനിമയുടെ ബാനറില്‍ സുധീര്‍ എം. സുകുമാരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ എം. ആര്‍. ഗോപകുമാര്‍, ബൈജു എഴുപുന്ന, ഗോപാല്‍, ചിഞ്ചു മോഹന്‍ തുടങ്ങിയവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊല്‍ക്കത്ത സത്യജിത്‌റായ് ഫിലിം ഇന്‍സ്റ്റിറ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തില്‍ ബിരുദാനന്തരബിരുദമെടുത്ത യുവകഥാകൃത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ച്യൂയിങ് ഗം. ക്യാമറയിലൂടെ പ്രേക്ഷകര്‍ക്ക പുത്തന്‍ അനുഭവം തരാനും ശ്രമിക്കുന്നുണ്ട് പ്രവീണ്‍. ഏപ്രിലില്‍ റിലീസിനൊരുങ്ങുന്ന ചിത്രം പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

English summary

 The Sunny Wayne-starrer will have the actor playing a Malayali village welder who falls for an urban NGO activist played by newcomerThingal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam