»   » സണ്ണി വെയ്‌ന്റെ ജീവിതം പെരുവഴിയില്‍

സണ്ണി വെയ്‌ന്റെ ജീവിതം പെരുവഴിയില്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ വളരെ സജീവമായ ഏറെ ആരാധകരുള്ള ഒരു യുവതാരമാണ് സണ്ണി വെയ്ന്‍. ഏറെ മികച്ച ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞ സണ്ണി കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ തന്നിലെ പ്രതിഭയെ പുറത്തുകാണിച്ചിട്ടുണ്ട്. സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയാണ് സണ്ണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ മറ്റൊരു താരം.

മലയാളത്തിലെ ആദ്യത്തെ ട്രാവലിങ് മൂവിയെന്ന വിശേഷണവുമായി എത്തുന്ന ഈ ചിത്രം രണ്ട് യുവക്കളുടെ കേരളം മുതല്‍ നാഗലാന്റ് വരെയുള്ള യാത്രക്കിടെ സംഭവിക്കുന്ന കാര്യങ്ങളെയാണ് പ്രമേയമാക്കിയിരിക്കുന്നത്. വളരെ സ്വാഭാവികമായ സാഹചര്യത്തില്‍ ഷൂട്ട് ചെയ്ത ഈ ചിത്രത്തിന് വേണ്ടി സണ്ണിയും മറ്റുള്ളവരും യാത്രചെയ്യുകയായിരുന്നു. ഇതിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരുകയാണ്.

Sunny Wayne

നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയ്ക്ക് പിന്നാലെ ആല്‍ബി ആന്റണിയുടെ സ്റ്റാറിങ് പൗര്‍ണമിയെന്ന റോഡ് മൂവിയുടെ ഷൂട്ടിങിന് വേണ്ടി തയ്യാറെടുക്കുകയാണ് സണ്ണി. ഇതിന്റെ ഷൂട്ടിങ്ങും വടക്കേ ഇന്ത്യയിലാണ് നടക്കുക. ചുരുക്കിപ്പറഞ്ഞാല്‍ കുറച്ചുകാലമായി സണ്ണിയുടെ ജീവിതം റോഡിലാണെന്ന് പറയാം. പക്ഷേ ഇത്തരത്തില്‍ ജീവിതം പെരുവഴിയിലായതില്‍ താന്‍ സന്തോഷിയ്ക്കുകയാണ് ചെയ്യുന്നതെന്ന് സണ്ണി പറയുന്നു.

എല്ലാവര്‍ക്കും ഇത്രയും വ്യത്യസ്തമായ സിനിമാനുഭവങ്ങള്‍ ഉണ്ടാകണമെന്നില്ല. നീലാകാശത്തിന്റെ ഷൂട്ടിങ് വളരെ രസകരമായിരുന്നു. തുടക്കത്തില്‍ത്തന്നെ ഇത്തരത്തിലുള്ള പുതുമയുള്ള പ്രൊജക്ടുകളുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ജനുവരി മുതല്‍ മെയ് വരെ ഞങ്ങള്‍ ഏതാണ്ട് ജീവിച്ചത് റോഡില്‍ തന്നെയായിരുന്നു- സണ്ണി പറയുന്നു.

നീലാകാശത്തിന്റെ ചിത്രീകരണത്തിനായുള്ള യാത്രക്കിടെ പല രസകരമായ സംഭവങ്ങളും നടന്നിട്ടുണ്ട്. സമീര്‍ വളരെ മനോഹരമായിട്ടാണ് ഈ ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിനായി ബുള്ളറ്റിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇപ്പോള്‍ ആ വണ്ടി ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചിത്രീകരണം കഴിയുന്നതുവരെ സ്വന്തം വാഹനം പോലെ കൊണ്ടുനടക്കുകയായിരുന്നു ഞങ്ങള്‍ ആ വണ്ടികള്‍, ഇപ്പോള്‍ അവ ശരിയ്ക്കും മിസ് ചെയ്യുന്നുണ്ട്- സണ്ണി പറയുന്നു.

പുതിയ ചിത്രമായ സ്റ്റാറിങ് പൗര്‍ണമി പൂര്‍ണമായും ഒരു റോഡ് മൂവി അല്ലെങ്കിലും ഇതിലും യാത്ര ഏറെ വേണ്ടിവരുമെന്ന് സണ്ണി പറയുന്നു. ലേ, ലഡാക്ക്, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam