»   » ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കരഞ്ഞതായിരുന്നു, പേഴ്‌സില്‍ കാശില്ലെങ്കിലും ദുല്‍ഖറിന്റെ ഒരു ഫോട്ടോ കാണും

ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കരഞ്ഞതായിരുന്നു, പേഴ്‌സില്‍ കാശില്ലെങ്കിലും ദുല്‍ഖറിന്റെ ഒരു ഫോട്ടോ കാണും

Posted By: ഭദ്ര
Subscribe to Filmibeat Malayalam


വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള സൗഹൃദമാണ് ദുല്‍ഖറുമായുള്ളതെന്ന് സണ്ണി വെയ്ന്‍. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ഒന്നിച്ച് എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു ഇരുവരുടെയും.

ആന്‍ മരിയ കലിപ്പിലാണ്; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

സിനിമയിലെ സുഹൃത്തുക്കള്‍ പിന്നീട് ജീവിതത്തിലും യഥാര്‍ത്ഥ സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് സണ്ണി വെയ്ന്‍ ദുല്‍ഖറിനോട് പറഞ്ഞ വാക്കുകള്‍ ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു. മനോരമ ഓണ്‍ലൈന്‍ സണ്ണി വെയ്ന്‍ നല്‍കിയ അഭിമുഖത്തില്‍ നിന്ന്..

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

സെക്കന്റ് ഷോയില്‍ നിന്നും തുടങ്ങിയ ബന്ധം

സെക്കന്റ് എന്ന സിനിമയില്‍ സുഹൃത്തുക്കളായി അഭിനയിച്ച സണ്ണി വെയ്‌നും ദുല്‍ഖറും അന്ന് മുതല്‍ ജീവിതത്തിലും സുഹൃത്തുക്കളായി മാറി എന്ന് പറയുന്നു.

എന്റെ ജീവിതത്തിലെ എയ്ഞ്ചലാണ് ദുല്‍ഖര്‍

ദുല്‍ഖറിനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് സണ്ണി വെയ്‌ന്. തന്റെ ജീവിതത്തിലെ എയ്ഞ്ചലാണ് ദുല്‍ഖരര്‍, വാക്കുകളില്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത അത്രയും ആഴത്തിലുള്ള സൗഹൃദമാണ് ഞങ്ങള്‍ക്കിടയിലുള്ളതെന്ന് സണ്ണി വെയ്ന്‍.

സെക്കന്റ് ഷോയില്‍ കരഞ്ഞത്


സെക്കന്റ് ഷോ എന്ന സിനിമയില്‍ കുരുടി(സണ്ണി വെയ്ന്‍) മരിക്കുന്ന ദിവസം ലാലു(ദുല്‍ഖര്‍) കരയുന്ന സീനുണ്ട്. അന്ന് ദുല്‍ഖര്‍ ശരിയ്ക്കും കരഞ്ഞതാണ്, അത്രമാത്രം ഞങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ന്നിരുന്നു എന്ന് സണ്ണി വെയ്ന്‍.

ദുല്‍ഖറിന്റെ സിംപ്ലിസിറ്റിയാണ് ഇഷ്ടം


ദുല്‍ഖറിന്റെ സ്വഭാവത്തിലെ സിംപ്ലിസിറ്റിയാണ് ഏറ്റവും ഇഷ്ടമെന്ന് സണ്ണി വെയ്ന്‍. മനസ്സില്‍ ഒരുപാട് നന്മയുള്ള മനുഷ്യനാണ് ദുല്‍ഖര്‍, ഭൂമിയോളം താഴുന്ന സ്വഭാവമാണ്.

ഉപ്പിലിട്ട നെല്ലിക്കയും സുലൈമാനിയും കഴിച്ച ഓര്‍മ്മകൾ


സെക്കന്റ് ഷോ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് കോഴിക്കോട് കടപ്പുറത്തും മിഠായി തെരുവിലുമായി ഉപ്പിലിട്ട നെല്ലിക്കയും സുലൈമാനിയും കുടിച്ച് നടന്നത് ഇന്ന് സുഖമുള്ള ഓര്‍മ്മകളാണ്.

അവസാനം ഒന്നിച്ചത് ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍


എന്റെ പേഴ്‌സില്‍ എപ്പോഴും പൈസ ഉണ്ടായെന്ന് വരില്ല, പക്ഷെ നിന്റെയൊരു ഫോട്ടോ കാണും' ആന്‍ മരിയയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് സണ്ണി ദുല്‍ഖറിനോട് പറഞ്ഞതാണിത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Sunny Wayne talking about dulquer salman and their friendship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam