For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന്റെ വഴിയേ പ്രണവ് മോഹന്‍ലാലും

  By Ajith Babu
  |

  മോളിവുഡിലെ 2012ന്റെ കണ്ടെത്തല്‍ ആരെന്ന ചോദ്യത്തിനുത്തരമാവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചെറുതെങ്കിലും ശ്രദ്ധിയക്കപ്പെട്ടൊരു സിനിമയിലൂടെ അരങ്ങേറുകയും രണ്ടാംചിത്രത്തിലൂടെ മലയാള സിനിമയ്‌ക്കൊരു വാഗ്ദാനമാണെന്ന് തെളിയിക്കുകയുമാണ് മമ്മൂട്ടി പുത്രന്‍. ആദ്യ രണ്ട് സിനിമകളും ഹിറ്റ് ചാര്‍ട്ടിലെത്തിയ്ക്കാന്‍ കഴിഞ്ഞ ദുല്‍ഖര്‍ ഇന്‍ഡസ്ട്രിയിലെ തന്റേതായൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ പുതിയ വിശേഷം ഇതൊന്നുമല്ല, ദുല്‍ഖറിന്റെ പാത പിന്തുടര്‍ന്ന് മറ്റു താരപുത്രന്മാരും വെള്ളിത്തിര ലക്ഷ്യംവെയ്ക്കുന്നുവെന്നതാണ് പുതിയ ഹോട്ട് ന്യൂസ്.

  Kalidasan-Dulquer-Pranav

  വേറാരുമല്ല, മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ വരവാണ് അധികം വൈകാതെ ഉണ്ടാകുമെന്ന് കരുതപ്പെടുന്നത്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവിന്റെ നായക അവതാരം വൈകാതെ സംഭവിച്ചേക്കുമെന്ന് ചലച്ചിത്രരംഗത്തെ ഭൂരിപക്ഷവും വിശ്വസിയ്ക്കുന്നു.

  പുനര്‍ജനിയെന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ലാല്‍ പുത്രന്‍. മുതിര്‍ന്നപ്പോള്‍ ലാലിനൊപ്പം ഒന്നാമനെന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കണമെന്ന മകന്റെ മോഹം സാക്ഷാത്ക്കരിയ്ക്കുകയായിരുന്നു ഒന്നാമനിലൂടെയെന്ന് ലാല്‍ പിന്നീട് വിശദീകരിച്ചിരുന്നു.

  മോഹന്‍ലാലിന്റെ തന്നെ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡിലാണ് പ്രണവ് അവസാനമായി സ്‌ക്രീനില്‍ മുഖം കാണിച്ചത്. കഴിഞ്ഞ സെലിബ്രറ്റി ക്രിക്കറ്റില്‍ മോഹന്‍ലാല്‍ നായകനായി ടീമിനൊപ്പമുള്ള പ്രണവിന്റെ സാന്നിധ്യവും ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. താരപുത്രനെ ഒപ്പിയെടുക്കാന്‍ ക്യാമറക്കണ്ണുകള്‍ അന്ന് മത്സരിയ്ക്കുകയും ചെയ്തു.

  ഇപ്പോള്‍ തന്നെ ആകര്‍ഷണകേന്ദ്രമാണ് പ്രണവ്. ലേശമൊന്ന് ഒരുക്കിയെടുത്താല്‍ പിന്നെ ഒരു മികച്ച തിരക്കഥയും സംവിധായകനെയും കണ്ടെത്തേണ്ട ജോലി മാത്രമേയുള്ളൂ. സിനിമരംഗത്തെ പല പ്രമുഖരും വിശ്വസിയ്ക്കുന്നത് അങ്ങനെയാണ്.

  പ്രണവ് മാത്രമല്ല, ബാലതാരമായെത്തി പ്രേക്ഷകനെ വിസ്മയിപ്പിച്ച ജയറാമിന്റെ മകന്‍ കാളിദാസനും സ്‌ക്രീനില്‍ ചിറകുവിരിയ്ക്കുമെന്നാണ് സംസാരം. എന്റെ വീടും അപ്പൂന്റേം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം വരെ സ്വന്തമാക്കിയ കാളിദാസന് വേണ്ടി നല്ലൊരു തിരക്കഥ കാത്തിരിയ്ക്കുകയാണ് ജയറാം-പാര്‍വതി ദമ്പതിമാരെന്നാണ് കേള്‍വി.

  മലയാള സിനിമയ്ക്കിതൊരു വസന്തകാലമാണ്. മുതിര്‍ന്ന താരങ്ങള്‍ അസ്തമയത്തോടടുക്കുമ്പോള്‍ പുതു നാമ്പുകള്‍ മുളച്ചുപൊന്തുകയാണെവിടെയും. ഇക്കൂട്ടത്തില്‍ താരപുത്രന്മാരും വേരുറപ്പിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

  English summary
  superstar Mohanlal's son Pranav, who has been seen on the big screen as a child actor, is keen on beginning his innings as a hero soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X