»   » സൂപ്പര്‍താരങ്ങള്‍ മണ്ണിലിറങ്ങിയിട്ടു കാര്യമുണ്ടോ

സൂപ്പര്‍താരങ്ങള്‍ മണ്ണിലിറങ്ങിയിട്ടു കാര്യമുണ്ടോ

Posted By:
Subscribe to Filmibeat Malayalam

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തില്‍ മോഹന്‍ലാല്‍ സാധാരണക്കാരനായി അഭിനയിക്കുന്നു. സൂപ്പര്‍താരങ്ങള്‍ സാധാരണക്കാരായി അഭിനയിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നൊരു ചോദ്യമാണ് വീണ്ടും ഉയരുന്നത്. കാരണം അടുത്തിടെ സൂപ്പര്‍താരങ്ങള്‍ സാധാരണക്കാരുടെ വേഷത്തില്‍ അഭിനയിച്ച ചിത്രമൊന്നും വിജയിച്ചിരുന്നില്ല എന്നതുതന്നെ.

ഒരേസമയം പത്തുപേരെ അടിച്ചൊതുക്കുകയും അമാനുഷികരുടെ വേഷം അവതരിപ്പിക്കുകയുംചെയ്ത സൂപ്പര്‍താരങ്ങള്‍ തന്നെയാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ വലിയൊരു ഇമേജ് ഉണ്ടാക്കി വച്ചത്. എന്നാല്‍ അത്തരം വേഷങ്ങള്‍ പ്രേക്ഷകര്‍ക്കു മടുത്തതോടെ പല ചിത്രങ്ങളും പരാജയപ്പെട്ടു. ഇതോടെ സൂപ്പര്‍താരങ്ങള്‍ സാധാരണക്കാരുടെ വേഷം ചെയ്യാന്‍ വീണ്ടും തയ്യാറായി.എന്നാല്‍ അത് സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായതുമില്ല.

Mohanlal

മോഹന്‍ലാല്‍ നായകനായ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രം തന്നെയെടുക്കുക. ഇതില്‍ ലാല്‍ കര്‍ഷകനായിട്ടാണ് അഭിനയിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം ലാലിന്റെ പരാജയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ആറാം തമ്പുരാനും നരസിംഹവുമൊക്കെ അവതരിപ്പിച്ച ലാല്‍ ചളിയില്‍ പണിയെടുക്കുന്നതു കാണാന്‍ ലാല്‍ ഫാന്‍സുകാര്‍ പോലും ഇഷ്ടപ്പെട്ടില്ല. തല്‍ഫലമായി ഈ ചിത്രം തിയറ്ററില്‍ പരാജയപ്പെടുകയും ചെയ്തു.

അതുപോലെ തന്നെയാണ് മമ്മൂട്ടിയുടെ അവസ്ഥയും. അടുത്തിടെ മമ്മൂട്ടി അവതരിപ്പിച്ച കുഞ്ഞനന്തന്റെ കട പരാജയപ്പെടാന്‍ പ്രധാന കാരണം മമ്മൂട്ടിയുടെ സാധാരണക്കാരന്റെ വേഷമായിരുന്നു. ബ്ലസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തോടെ മമ്മൂട്ടിയുടെ സാധാരണക്കാരന്റെ വേഷം പൂര്‍ണതയിലെത്തി കഴിഞ്ഞു. പിന്നീട് വരുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം കാഴ്ചയില്‍ മാധവനില്‍ താഴെയെത്താന്‍ മാത്രമേ മമ്മൂട്ടിക്കു സാധിച്ചുള്ളൂ.

ബ്ലസിയുടെ തന്നെ പളുങ്ക് എന്ന ചിത്രം പരാജയപ്പെടാന്‍ കാരണം മമ്മൂട്ടിയെ ഇത്തരം വേഷത്തില്‍ പ്രേക്ഷകര്‍ ഇനിയും പ്രതീക്ഷക്കുന്നില്ല എന്നതുകൊണ്ടായിരുന്നു. കുഞ്ഞനന്തന്റ കടയില്‍ മമ്മൂട്ടിക്കു പകരം രണ്ടാം നിരയിലെ ഒരു താരമായിരുന്നെങ്കില്‍ ചിത്രം വിജയിക്കുമായിരുന്നു. പരാജയങ്ങളില്‍ നമ്മുടെ താരങ്ങളും സംവിധായരും പാഠങ്ങള്‍ പഠിക്കാറില്ലല്ലോ.

ഇപ്പോള്‍ ലാലിനെ കര്‍ഷകനാക്കിയാണ് ജിത്തു ദൃശ്യമൊരുക്കുന്നത്. ചെയ്ത ചിത്രങ്ങളെല്ലാം വിജയിപ്പിച്ച സംവിധായകനാണ് ജിത്തു. അതുമാത്രമാണ് ഈ ചിത്രത്തിന്റെ ഗാരന്റി. അല്ലാതെ ലാലിനെ കര്‍ഷകനായി കാണാനൊന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നില്ല.

English summary
Mohanlal and Mammootty are played as farmer role in so many films but it doesn't make hit , why it flop

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam