»   » ഫാത്തിമ കോളേജിന്റെ വരാന്തയിലൂടെ എഡ്ഡി നടന്നു നീങ്ങി!!! മമ്മൂട്ടിയുടെ പുതിയ അഡാറ് ലുക്ക്!!!

ഫാത്തിമ കോളേജിന്റെ വരാന്തയിലൂടെ എഡ്ഡി നടന്നു നീങ്ങി!!! മമ്മൂട്ടിയുടെ പുതിയ അഡാറ് ലുക്ക്!!!

Posted By:
Subscribe to Filmibeat Malayalam

ലുക്കിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ കടത്തി വെട്ടാന്‍ മറ്റൊരു നടനില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. മമ്മൂട്ടിയുടെ ഓരോ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നതും അതുകൊണ്ട് തന്നെ.

മമ്മൂട്ടി നായകനായി എത്തുന്ന അജയ് വാസുദേവ് ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബുധനാഴ്ച മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍.

ഫാത്തിമ കോളേജിന്റെ വരാന്തയിലൂടെ

ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ കൊല്ലം ഫാത്തിമാ കോളേജിന്റെ വരാന്തയിലൂടെ ഇന്‍ ഷര്‍ട്ട് ചെയ്ത് ഒരു പ്രഫസര്‍ ലുക്കില്‍ വരുന്ന മമ്മൂട്ടിയയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചിത്രത്തിന്റെ ഇംഗ്ലീഷ് പ്രഫസറിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

എഡ്ഡി ലിവിംഗ്സ്റ്റണ്‍

എഡ്ഡി ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറിന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. എഡ്ഡി എന്ന് വിളിക്കുന്ന മമ്മൂട്ടി കഥാപാത്രം ഇതേ കോളേജില്‍ അധ്യാപകര്‍ക്ക് തലവേദനയായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ക്രിമിനല്‍ കേസും എഡ്ഡിയുടെ പേരിലുണ്ട്.

കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക്

കോളേജിലെ കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ മെരുക്കാനായി എത്തുന്ന അതിലും വലിയ കുഴപ്പക്കാരനായ പ്രഫസറാണ് എഡ്ഡി. എഡ്ഡിയേക്കുറിച്ച് നന്നായി അറിയാവുന്ന പ്രിന്‍സിപ്പാള്‍ തന്നെയാണ് എഡ്ഡിയെ കോളേജില്‍ ഇംഗ്ലീഷ് പ്രഫസറായി നിയമിക്കുന്നതും.

പ്രഫസറിന് പുത്തന്‍ ലുക്ക്

പുതിയ ലുക്കിലാണ് മമ്മൂട്ടിയുടെ എഡ്ഡി എത്തുന്നത്. കനം കുറഞ്ഞ മീശയും കട്ടി കുറച്ച് ഡ്രിം ചെയ്ത താടിയുമാണ് എഡ്ഡിക്ക്. കൊമ്പന്‍ മീശയും ക്ലീന്‍ ഷേവുമായിരുന്നു ഒടുവില്‍ തിയറ്ററിലെത്തിയ പുത്തന്‍ പണത്തിലെ മമ്മൂട്ടിയുടെ ലുക്ക്.

സ്‌പോട്ട് ലൈറ്റില്‍ നിന്നും എഡ്ഡിയിലേക്ക്

ക്യാമറാമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ സ്‌പോട്ട് ലൈറ്റിലെ പ്രധാന അവസാന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് എഡ്ഡിയിലേക്ക് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറിന്റെ വേഷമാണ് മമ്മൂട്ടിക്ക്.

സന്തോഷ് പണ്ഡിറ്റിന്റെ മുഴുനീള വേഷം

സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാര സിനിമയുടെ ഭാഗമാകുന്ന ചിത്രമാണ് എഡ്ഡി. ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെയാണ് സന്തോഷ് അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനും വരലക്ഷ്മിയും ചിത്രത്തില്‍ പോലീസ് വേഷത്തിലെത്തുന്നു.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ബിഗ് ബജറ്റ് ചിത്രമാണ് എഡ്ഡി. രാജാധിരാജയക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സിഎച്ച് മുഹമ്മദാണ്.

English summary
Mammootty has joined the set of his next film and the pictures from the location have gone viral on Facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam