twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചുവന്ന വീഞ്ഞും തട്ടിപ്പും, സത്യമോ മിഥ്യയോ

    By സോണി
    |

    Red Wine
    കഥ അടിച്ചുമാറ്റല്‍ മലയാള സിനിമയില്‍ പുത്തരിയല്ല. അത്തരത്തില്‍ മറ്റൊരു പരാതി ഇതാ. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയ നൗഫല്‍ എന്ന യുവാവിന്റെ പരാതിയാണ് ഇത്. ഇദ്ദേഹം ഈ പരാതി ഫെഫ്കയിലും നല്‍കിയത്രെ.

    ആദ്യമായി എഴുതിയ കഥയുമായി ഒരു സഹസംവിധായകനെ കാണുന്നു. ആ സഹസംവിധാനം ഉപേക്ഷിച്ച് സിനിമയില്‍ സ്വതന്ത്രനാകാന്‍ കാത്തിരിക്കുകയായിരുന്നു. അന്നേരമാണ് കഥയുമായി യുവാവ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. യുവാവിന്റെ കഥ മുഴുവന്‍ കേട്ട മുന്‍ സഹ സംവിധായകന്‍ ചെറുപ്പക്കാരനെ നിരാശപ്പെടുത്തി തിരിച്ചയച്ചു. കന്നിക്കഥ തന്നെ തിരസ്‌കരിച്ച വിഷമത്തോടെ യുവാവ് മടങ്ങി. തന്റെ തിരക്കഥയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായിട്ടായിരുന്നു യുവാവ് സഹ സംവിധായകനെ കണ്ടിരുന്നത്. വേറെ തെളിവൊന്നും സൂക്ഷിച്ചിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്.

    കുറച്ചുദിവസത്തിനു ശേഷം നൗഫല്‍ ഒരു സിനിമാ പ്രസിദ്ധീകരണം വായിച്ചപ്പോള്‍ ഞെട്ടി. താന്‍ എഴുതിയ അതേ കഥ അതേ പേരില്‍ സിനിമയാകുന്നു. സംവിധാനം പുതിയൊരു സഹസംവിധാകന്‍. മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവ സംവിധായകനൊപ്പം വര്‍ഷങ്ങളോളം നിന്നയാള്‍. തലകറങ്ങുന്നതുപോലെ തോന്നിയ യുവാവ് ആദ്യം സഹ സംവിധായകനെ വിളിച്ചു. പ്രതികരിക്കാന്‍ തയ്യാറായില്ല. പിന്നീട് നേരിട്ട് കണ്ടെങ്കിലും ഫലമുണ്ടായില്ലത്രെ. പലരുമായും ബന്ധപ്പെട്ടു. പിന്നീട് ക്രെഡിറ്റ് തനിക്കു തന്നെ വേണമെന്ന് യുവാവ് ശഠിച്ചു.

    യുവാവ് നിര്‍മാതാവിനെയും സംവിധായകനെയും ചെന്നു കണ്ടു, തന്റെ കയ്യെഴുത്തുപ്രതി കാണിച്ചു. സത്യം ബോധ്യപ്പെട്ടെങ്കിലും അവര്‍ ഒന്നും ചെയ്തില്ലന്നാണ് പരാതിക്കാരന്റെ പരിദേവനം. മലയാളത്തിലെ പ്രമുഖനായ ഒരു സംവിധായകനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഫെഫ്കയില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു. അതുപ്രകാരം ഇദ്ദേഹം പരാതി നല്‍കി. ഉടന്‍ തന്നെ പ്രതികരണം വന്നു. നിര്‍മാതാവും സംവിധായകനും യുവ കഥാകൃത്തിനെ മാറിമാറി വിളിക്കുന്നു. നല്ല സിനിമകള്‍ ചെയ്യണമെന്നും സിനിമയിലെ മാണിക്യക്കല്ലുകള്‍ തിരിച്ചറിയണമെന്നും ആഗ്രഹമുള്ള ആളാണ് നിര്‍മാതാവ്. അതുകൊണ്ട് യുവ കഥാകൃത്ത് ഒത്തുതീര്‍പ്പിനു തയ്യാറായി. കഥയുടെ അവകാശം നല്‍കാന്‍ ധാരണയായി. മലയാളത്തിലെ സൂപ്പര്‍സ്റ്റാറും പുതുതലമുറയിലെ രണ്ടു പ്രധാനതാരങ്ങളും അഭിനയിക്കുന്ന ചിത്രം കോഴിക്കോട്ടു വച്ചായിരുന്നു ചിത്രീകരണം നടന്നത്.

    വ്യത്യസ്തമായ കഥകളുമായി ധാരാളം ചെറുപ്പക്കാര്‍ എന്നും നമ്മുടെ സംവിധായകരെയും നിര്‍മാതാക്കളെയും കാണാന്‍ ചെല്ലുന്നുണ്ട്. പരസ്പരമുള്ള വിശ്വാസമാണ് ഇവര്‍ക്കിടയിലുള്ളത്. എന്നാല്‍ കഥ കേട്ട് മറ്റൊരു സംവിധായകനു വേണ്ടി എഴുതുന്നത് പോലെയുള്ള മോശം പ്രവണത പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല. വഞ്ചിയ്ക്കപ്പെടുന്ന ഒട്ടേറെ പേര്‍ മലയാള സിനിമാ രംഗത്ത് ഉണ്ട്. അതുപോലെ തന്നെ ഇത്തരം വേളകളില്‍ ഒത്തു തീര്‍പ്പിന് വഴങ്ങിയ ശേഷം പിന്നെ പ്രശ്നമുണ്ടാക്കുന്നവരും ഇത്താതില്ല. ഇത്തരത്തില്‍ കുഴപ്പക്കാരായ എല്ലാപേരെയും സിനിമാ പ്രവര്‍ത്തകര്‍ സൂക്ഷിയ്ക്കേണ്ടതാണ്.

    മലയാളത്തിലെ പ്രമുഖനായ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ഒരാളുടെ അടുത്ത് കഥ പറഞ്ഞ പല ചെറുപ്പക്കാരും പിന്നീട് പരാതിയുമായി വന്നിട്ടുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ അഭിനയിച്ച കര്‍മ്മയോദ്ധ എന്നചിത്രത്തിന്റെ കഥയും ഇതുപോലെ അടിച്ചുമാറ്റിയതാണെന്ന പ്രശ്‌നം വന്നപ്പോള്‍ കോടതി ഇടപെട്ടിരുന്നു.

    സിനിമയില്‍ ഇറങ്ങുന്നവര്‍ ആദ്യം ചെയ്യേണ്ടത് ആരെയും വിശ്വസിക്കാതിരിക്കാന്‍ പഠിക്കുകയാണ്. കഥ പറയാന്‍ വരുന്നവര്‍, കഥ കേള്‍ക്കുന്നവര്‍, പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍, ഒത്തു തീര്‍പ്പിനെത്തുന്നവര്‍, ഒത്തുതീര്‍പ്പിന് വഴങ്ങുന്നവര്‍, വന്‍ പ്രചരണ വാഗ്ദാനങ്ങളുമായി എത്തുന്നവര്‍ എന്നിങ്ങനെ ആരെയും സമ്പൂര്‍ണമായി വിശ്വസിയ്ക്കരുത്. കഥ പറയാന്‍ പോകുമ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുക്കാന്‍ പഠിയ്ക്കുക. ബുദ്ധി ഇല്ലാതെ പ്രവര്‍ത്തിച്ചിട്ട് പിന്നെ കരഞ്ഞ് വിളിച്ചിട്ട് എന്ത് കാര്യം. അതിന് വിശ്വസനീയതയും കിട്ടണമെന്നില്ല.

    English summary
    One more 'story stealing' controversy in Malayalam film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X