»   » സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ചീറ്റിയോ?

സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ചീറ്റിയോ?

Posted By:
Subscribe to Filmibeat Malayalam
Super Star Santosh Pandit
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിലെ ഗാനങ്ങള്‍ ക്ലച്ചുപിടിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രമായ കൃഷ്ണനും രാധയും യൂട്യൂബിലെ നെഗറ്റീവ് പബ്ലിസിറ്റി മുതലാക്കിയാണ് തിയറ്ററുകളിലും നേട്ടം കൊയ്തത്. സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനും ഇതേ തന്ത്രമെടുത്ത് പയറ്റുകയാണ് പണ്ഡിറ്റ്.

കൃഷ്ണനും രാധയും പോലെ പുതിയ സിനിമയിലും ക്യാമറയൊഴിച്ചുള്ള എല്ലാ കാര്യങ്ങളും പണ്ഡിറ്റ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കഥ, തിരക്കഥ, സംവിധാനം, സംഗീതം, ഗാനരചന, ആലാപനം, അഭിനയം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും പണ്ഡിറ്റ് കൈവച്ചിരിയ്ക്കുന്നു.

വാക്കുകള്‍ പെറുക്കിയെടുത്തതു പോലുള്ള ഗാനരചന തന്നെയാണ് പുതിയ പടത്തിലും സന്തോഷ് അനുവര്‍ത്തിച്ചിരിയ്ക്കുന്നത്. പ്രേക്ഷകെര ഇക്കിളിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ആശ്യത്തിന് മസാല ചേര്‍ത്തിയൊരുക്കിയ ഗാനത്തിന് പക്ഷേ പഴയ ഇളക്കം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കാണുന്നവരൊക്കെ തെറി കമന്റുകള്‍ പാസാക്കുന്നുണ്ടെങ്കിലും ഒരാഴ്ച മുമ്പ് യൂട്യൂബിലെത്തിയ ഗാനങ്ങള്‍ കാണാന്‍ നെറ്റിസെന്‍സ് വേണ്ടത്ര ഉത്സാഹംകാണിയ്ക്കുന്നില്ല. എന്തായാലും രണ്ടാം ചിത്രത്തിലെ ഗാനങ്ങളും താമസിയാതെ സൂപ്പര്‍ഹിറ്റാവുമെന്നാണ് സൂപ്പര്‍താരത്തിന്റെ പ്രതീക്ഷ.

English summary
Santhosh pandit completes the picturization for the new film ” Super Star Santosh Pandit ” Konji Konji. He did all the songs in new film better than Krishnanum Radhayum movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X