»   » സൂപ്പറിന്റെ പ്രതിഫലം; തമിഴ്‌ നിര്‍മ്മാതാവ് ഞെട്ടി

സൂപ്പറിന്റെ പ്രതിഫലം; തമിഴ്‌ നിര്‍മ്മാതാവ് ഞെട്ടി

Posted By:
Subscribe to Filmibeat Malayalam
Film
മലയാള സിനിമയില്‍ താരങ്ങളുടെ പ്രതിഫലം എന്നും ഒരു തര്‍ക്ക വിഷയമാണ്. സൂപ്പര്‍താരങ്ങള്‍ വന്‍ തുക പ്രതിഫലമായി കൈപ്പറ്റുന്നതാണ് മലയാള സിനിമയിലെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് വരെ അഭിപ്രായമുയര്‍ന്നു. ന്യൂജനറേഷന്‍ താരങ്ങളും പ്രതിഫലക്കാര്യത്തില്‍ ഇതേ സമീപനമാണ് തുടരുന്നതെന്ന് അടുത്തിടെ ഒരു നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

മലയാള സിനിമയിലെ ഒരു സൂപ്പര്‍താരത്തിന്റെ ഡേറ്റ് തേടി വന്ന തമിഴ് നിര്‍മ്മാതാവിനും താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് ചിലത് പറയാനുണ്ട്. സൂപ്പറിനെ കണ്ട തമിഴ്‌ നിര്‍മ്മാതാവിനോട് ഒരു കോടി രൂപ പ്രതിഫലം തന്നാലേ താന്‍ അഭിനയിക്കൂവെന്നാണ് ആദ്യം പറഞ്ഞത്. ഒപ്പം കേരളത്തിലെ വിതരണാവകാശവും തനിക്ക് വേണമെന്നും താരം ആവശ്യപ്പെട്ടു.

ഇത് കേട്ട തമിഴ്‌നിര്‍മ്മാതാവ് തനിക്ക് അല്പം ആലോചിക്കാനുണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയത്രേ. നടന്‍മാരെ തേടി വീണ്ടുമൊരു കേരളയാത്ര വേണ്ടെന്ന നിലപാടിലാണത്രേ തമിഴ് നിര്‍മ്മാതാവ്.

English summary
Remuneration of superstars is a hot topic in Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam