twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ പറഞ്ഞതു തന്നെ കോടതിയും പറഞ്ഞു, പികെ ഹര്‍ജി തള്ളി

    By Aswathi
    |

    ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ഒരു ബ്ലോഗ് എഴുതിയിരുന്നു. ചുംബന സമരമായിരുന്നു വിഷയം. 'നിങ്ങളോട് ചുംബിക്കരുതെന്ന് പറയാനുള്ള അവകാശം എനിക്കില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്നും ഞാനാണ് മാറിപ്പോകേണ്ടത്, അതാണ് മര്യാദ, മാന്യത...' ഇങ്ങനെ ഒരു വാചകത്തോടെയാണ് ആ ബ്ലോഗ് അവസാനിക്കുന്നത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഇന്ന് (28-12-2014) ആമീര്‍ ഖാന്റെ 'പി കെ' എന്ന ചിത്രത്തിനെതിരെയുള്ള ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞ ഡയലോഗ് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് മോഹന്‍ലാലിന്റെ ഈ വാചകമാണ്. പി കെ എന്ന ചിത്രം നിരോധിക്കില്ലെന്നും, ഇഷ്ടമില്ലാത്തവര്‍ കാണേണ്ടെന്നുമാണ് കോടതി വിധി.

    pk-mohanlal

    ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു ജാഗ്രിതി സമിതി കോടതിയെ സമീപിച്ചത്. ബോയ്‌കോട്ട് പികെ എന്ന പേരില്‍ സോഷ്യല്‍മീഡിയയിലും ചിത്രത്തിനെതിരെ വ്യാപക പ്രചരണം നടന്നിരുന്നു.

    ഇന്ത്യയിലെ വിശ്വാസകച്ചവടത്തിനും മതത്തെ സ്ഥാപനവല്‍ക്കരിക്കുന്നതിനും എതിരെ തുറന്നടിക്കുന്ന ചിത്രമാണ് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെ. ഡിസംബര്‍ 19ന് റിലീസ് ചെയ്ത ചിത്രം കളക്ഷന്‍ റെക്കോഡുമായി മുന്നേറുകയാണ്. ഒരാഴ്ചയ്ക്കുള്ള നൂറ്റിയെണ്‍പത് കോടി സ്വന്തമാക്കി കഴിഞ്ഞു. ധൂം ത്രീയുടെ കളക്ഷന്‍ നേട്ടമാണ് പികെ മറികടന്നിരിക്കുന്നത്.

    English summary
    Supreme court rejects ban on Aamir Khan’s PK; says don’t watch the film if you don’t like it!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X