»   » പൃഥ്വി ചിത്രത്തിന് സുപ്രിയയുടെ ഇംഗ്ലീഷ്!!

പൃഥ്വി ചിത്രത്തിന് സുപ്രിയയുടെ ഇംഗ്ലീഷ്!!

Posted By:
Subscribe to Filmibeat Malayalam
Supriya Menon
തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുന്ന നടന്‍ ആരാണെന്ന ചോദ്യത്തിന് പലതുണ്ടാവും ഉത്തരം. എന്നാല്‍ ഒരു കാര്യം സംശയമില്ലാതെ ഉറപ്പിയ്ക്കാം. യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ഇംഗ്ലീഷില്‍ കാര്യമായ വിവരമുണ്ടെന്ന്. ആംഗലേയ ഭാഷയിലുള്ള സുപ്രിയയുടെ മികവ് പൃഥ്വിരാജിന് വലിയ ഹെല്‍പ്പ് ആയിരിക്കുകയാണത്രേ.

ഒരു ഇംഗ്ലീഷ് ചാനലില്‍ ജേണലിസ്റ്റായിരുന്ന സുപ്രിയ വിവാഹത്തിന് ശേഷം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മലയാളം അത്ര പിടുത്തമില്ലാത്തതിനാല്‍ ഇവിടെ ജോലി ചെയ്യാനും താരഭാര്യയ്ക്ക് കഴിയുന്നില്ല.

എന്നാല്‍ സുപ്രിയയുടെ ഇംഗ്ലീഷ് മികവ് ഒരുപൃഥ്വി ചിത്രത്തിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. പൃഥ്വിയെ നായകനാക്കി ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയുടെ ഇംഗ്ലീഷ് സബ് ടൈറ്റില്‍ തയാറാക്കിയാണ് സുപ്രിയ തന്റെ കഴിവ് പുറത്തെടുത്തത്.

ഏറ്റവും നല്ല മലയാള ചിത്രമെന്ന ദേശീയപുരസ്‌ക്കാരം നേടിയ വീട്ടിലേക്കുള്ള വഴി പതിനഞ്ചോളം അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

English summary
Supriya was more than ready to oblige, to subtitle the film in which Prithviraj plays the lead role

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam