For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയുടെ നയന് യു സര്‍ട്ടിഫിക്കറ്റ്! ദൈവത്തിന്റെയും അച്ഛന്‌റെയും അനുഗ്രഹമെന്ന് സുപ്രിയ!

  |

  പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപന വേളമുതല്‍ വലിയ ആകാംക്ഷകളോടെയാണ് താരത്തിന്റെ സിനിമകള്‍ക്കായി എല്ലാവരും കാത്തിരിക്കുന്നത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നിലവില്‍ സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

  അത് വെറുമൊരു തമാശ! ബംഗാളിന്റെ യാഥാര്‍ത്ഥ്യം വേറെ! ഞാന്‍ പ്രകാശനിലെ സീനിനെക്കുറിച്ച് ശ്രീനിവാസന്‍

  എന്നാല്‍ ലൂസിഫറിന് മുന്‍പേ പൃഥ്വി നായകനായി അഭിനയിച്ച സിനിമയാണ് എത്തുന്നത്. നടന്‍ തന്നെ നിര്‍മ്മിച്ച നയന്‍ എന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുളള പൃഥ്വിയുടെ ഭാര്യ സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരിക്കുകയാണ്.

  നയന്‍ എന്ന ചിത്രം

  നയന്‍ എന്ന ചിത്രം

  മൈസ്‌റ്റോറിക്ക് ശേഷമുളള പൃഥ്വിരാജ് സുകുമാരന്റെ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണ് നയന്‍. ദുല്‍ഖര്‍ സല്‍മാന്റെ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനൂസ് മുഹമ്മദ് സിനിമ സംവിധാനം ചെയ്തിരിക്കുന്നു. നയനില്‍ പൃഥ്വിയുടെ പ്രകടനത്തിനൊപ്പം ജെനുസ് മുഹമ്മദിന്റെ മേക്കിങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. മലയാളത്തില്‍ ഇതുവരെയിറങ്ങിയ ത്രില്ലര്‍ സിനിമകളില്‍നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരു സിനിമയായിരിക്കും നയനെന്നും അറിയുന്നു.

  തരംഗമായ ട്രെയിലര്‍

  തരംഗമായ ട്രെയിലര്‍

  നയന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളിലടക്കം തരംഗമായി മാറിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരേസമയം 15 ടെലിവിഷന്‍ ചാനലുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന മികച്ച രംഗങ്ങളായിരുന്നു നയനിന്റെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ട്രെയിലറില്‍ പൃഥ്വി തന്നെയാണ് കൂടുതല്‍ തിളങ്ങിയിരുന്നത്.

  സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

  സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

  ഫെബ്രുവരി ഏഴിനാണ് വലിയ റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. സുപ്രിയ മേനോന്‍ പൃഥ്വിരാജായിരുന്നു ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നത്. "എല്ലാം ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കുവെച്ചുകൊണ്ട് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  പോസ്റ്റ് കാണൂ

  അച്ഛന്റെയും മകന്റെയും

  അച്ഛന്റെയും മകന്റെയും

  സംവിധാനത്തിനു പുറമെ ജെനൂസ് മുഹമ്മദ് തന്നെയായിരുന്നു സിനിമയ്ക്ക് തിരക്കഥയും ഒരുക്കിയിരുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന ചിത്രമാണ് 9. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പൃഥ്വിരാജ് സുകുമാരന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം,കുട്ടിക്കാനം,മനാലി,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

  താരനിര

  താരനിര

  മംമ്താ മോഹന്‍ദാസും വാമിഖ ഗബ്ബിയുമാണ് ചിത്രത്തിലെ നായികമാര്‍. ഡോ ഇനയത്ത് ഖാന്‍ എന്ന കഥാപാത്രമായി നടന്‍ പ്രകാശ് രാജും പ്രാധാന്യമുളള ഒരു റോളില്‍ എത്തുന്നു. ടോണി ലൂക്ക്,ശേഖര്‍ മേനോന്‍,വിശാല്‍ കൃഷ്ണ,ആദില്‍ ഇബ്രാഹിം,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ചെയ്തിരിക്കുന്നു. ശേഖര്‍ മേനോനാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

  വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ഗോവിന്ദായി ആസിഫ് അലി! ഉയരെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!

  മമ്മൂക്കയുടെ വിസ്മയ പ്രകടനവുമായി പേരന്‍പിന്റെ പുതിയ ടീസര്‍! വീഡിയോ പുറത്തുവിട്ട് സംവിധായകന്‍! കാണൂ

  English summary
  supriya menon prithviraj's instagram post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X