»   » ഭര്‍ത്താവ് എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി!നടി സുരഭി ലക്ഷ്മിയുടെയും വിവാഹ മോചനം കഴിഞ്ഞു..

ഭര്‍ത്താവ് എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി!നടി സുരഭി ലക്ഷ്മിയുടെയും വിവാഹ മോചനം കഴിഞ്ഞു..

Posted By:
Subscribe to Filmibeat Malayalam

നടി സുരഭി ലക്ഷ്മി ടെലിവിഷന്‍ പരമ്പരയിലുടെ തിളങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. അതിനിടെയാണ് സുരഭിയെ തേടി ദേശീയ പുരസ്‌കാരത്തിന്റൈ രൂപത്തില്‍ ഭാഗ്യദേവത എത്തിയത്. അതോടെ സുരഭിയുടെ ഇമേജ് തന്നെ ഒന്ന് മാറിയിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലുടെയായിരുന്നു ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സുരഭിയ്ക്ക് ലഭിച്ചത്.

നടിമാരുടെ അഭിനയം അത്ഭുതപ്പെടുത്തി! വനിതാ കൂട്ടായ്മയില്‍ ഇല്ലാത്തതിന് കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി

താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

എന്നാല്‍ വീട്ടില്‍ ആരെക്കെയുണ്ടെന്ന് ചോദിച്ചാല്‍ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും എന്നുമാത്രമായിരുന്നു നടി പറഞ്ഞിരുന്നത്. വിവാഹിതയായ സുരഭി എന്ത് കൊണ്ട് ഭര്‍ത്താവിനെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ സുരഭി വിവാഹമോചിതയായിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. സുരഭിയുടെ ഭര്‍ത്താവായിരുന്ന വിപിന്‍ സുധാകറാണ് താനും സുരഭിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

സുരഭി ലക്ഷ്മി

ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയാണ് നടി സുരഭി ലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു സുരഭിയെ തേടി പുരസ്‌കാരം എത്തിയിരുന്നത്.

വിവാഹ വാര്‍ത്ത

സുരഭി വിവാഹിതയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അതിനിടെ നടി വിവാഹ മോചിതയായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വാര്‍ത്ത പുറത്ത് വിട്ടത് ഭര്‍ത്താവ്

സുരഭിയുടെ ഭര്‍ത്താവായിരുന്ന വിപിന്‍ സുധാകറാണ് തങ്ങള്‍ വിവാഹമോചിതരായി എന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഫേസ്ബുക്കിലുടെയായിരുന്നു വിപിന്‍ ഇക്കാര്യം പറഞ്ഞത്.

അവസാന സെല്‍ഫി

ഇത് അവസാന സെല്‍ഫി ആണെന്നും ഞങ്ങള്‍ വിവാഹബന്ധം മോചിപ്പിച്ചെന്നും ഇതില്‍ കമന്റുകള്‍ ഒന്നും വേണ്ടെന്നും പറഞ്ഞാണ് വിപിന്‍ സുരഭി എടുത്ത സെല്‍ഫി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തുക്കളായിരുക്കും

ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം ഇനി നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്നാണ് വിപിന്‍ പറയുന്നത്.

ആയൂസ് കുറഞ്ഞ ദാമ്പത്യം

സുരഭിയുടെ ദാമ്പത്യത്തിന് ആയൂസ് വളരെ കുറവായിരുന്നു. 2014 ഒക്ടോബര്‍ 10ന് ഗുരുവായൂരില്‍ നിന്നുമായിരുന്നു സുരഭിയും വിപിന്‍ സുധാകറും വിവാഹിതരായത്.

എം80 മൂസയിലുടെ

എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലുടെയാണ് സുരഭി പ്രശസ്തയായത്. പരിപാടിയിലെ പ്രധാന കഥാപാത്രമായ പാത്തു എന്ന വേഷത്തിലായിരുന്നു സുരഭി അഭിനയിച്ചിരുന്നത്.

വിവാഹക്കാര്യം ആരും അറിഞ്ഞില്ല

വളരെ ലളിതമായിട്ടായിരുന്നു സുരഭിയുടെ വിവാഹം കഴിഞ്ഞത്. വീട്ടുകാര്‍ മാത്രം പങ്കെടുത്ത ചടങ്ങിന് ശേഷം സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു.

ഒളിച്ചുവെച്ച കാര്യം

താന്‍ വിവാഹിതയാണെന്നുള്ള കാര്യം സുരഭി പൊതുവേ അഭിമുഖങ്ങളിലൊന്നും വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമോചിതയായ കാര്യവും നടി പറഞ്ഞിരുന്നില്ല. എന്നാല്‍ വിപിനാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

English summary
Surabhi Lakshmi'd husband Vipin Sudhakr finalised their divorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam