»   » ഭര്‍ത്താവിനെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉത്തരമായി വിവാഹമോചന വാര്‍ത്തയുമായി നടി സുരഭി ലക്ഷ്മി!

ഭര്‍ത്താവിനെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉത്തരമായി വിവാഹമോചന വാര്‍ത്തയുമായി നടി സുരഭി ലക്ഷ്മി!

Posted By: Teresa John
Subscribe to Filmibeat Malayalam

ആയൂസ് തീരെ കുറഞ്ഞ കുടുംബ ബന്ധങ്ങളാണ് പലപ്പോഴും സിനിമ താരങ്ങളുടെത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹിതരായവരും അല്ലാത്തവരും അതിവേഗത്തില്‍ വേര്‍പിരിയുന്നത് വലിയൊരു കലാപരിപാടിയായി മാറിയിരിക്കുകയാണ്. അത്തരത്തിലുള്ള താരങ്ങളുടെ പട്ടികയിലേക്ക് ഇപ്പോള്‍ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും എത്തിയിരിക്കുകയാണ്.

താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

സുരഭിയുടെ കുടുംബജീവിതവും ഇന്നലയോടെ അവസാനിച്ചിരിക്കുകയാണ്. തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം സുരഭിയുടെ ഭര്‍ത്താവായിരുന്ന വിപിന്‍ സുധാകറാണ് പുറത്ത് വിട്ടത്. പിന്നാലെ തന്റെ കുടുംബ ജീവിതത്തെയും വിവാഹമോചനത്തെയും കുറിച്ച് പറഞ്ഞ് കൊണ്ട് സുരഭിയും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെയാണ് സുരഭി ഇക്കാര്യവും പറയുന്നത്.

സുരഭിയുടെ കുടുംബം

മികച്ച് നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷമാണ് നടി സുരഭി ലക്ഷ്മിയുടെ കുടുംബത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. അതിനുള്ള മറുപടിയായി സുരഭിയും ഭര്‍ത്താവ് വിപിന്‍ സുധാകറും വിവാഹ മോചിതരായ വാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്.

വിവാഹമോചനം

2014 ല്‍ വിവാഹിതരായ സുരഭിയും വിപിനും ബുധനാഴ്ച കോഴിക്കോട്ടെ കുടുംബ കോടതിയില്‍ നിന്നുമായിരുന്നു വിവാഹമോചനം നേടിയത്. ഇക്കാര്യം വിപിന്‍ തന്നെ പുറത്ത് വിടുകയായിരുന്നു.

സുരഭിയ്ക്ക് പറയാനുള്ളത്

പ്രിയപ്പെട്ടവരെ, എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാന്‍ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.

മറ്റൊരു വഴിത്തിരിവ്

ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ post ഇടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനും ഭര്‍ത്താവ് വിപിന്‍ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങള്‍ വിവാഹമോചിതരായി. പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്.

തുല്യ സമ്മതത്തോടെ..

പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങള്‍ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാല്‍ ഞാനതിവിടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നില്ല.

ഞാന്‍ തന്നെ പറയണം

എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങള്‍ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ Post. നിങ്ങളുടെയെല്ലാം സ്‌നേഹം തുടര്‍ന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നുമാണ് വിവാഹമോചന വാര്‍ത്തയെ കുറിച്ച് സുരഭി ആരാധകരോടായി പറഞ്ഞിരിക്കുന്നത്.

വിപിന്റെ പോസ്റ്റ്

സുരഭിയുടെ ഭര്‍ത്താവായിരുന്ന വിപിന്‍ സുധാകറാണ് വിവാഹമോചന വാര്‍ത്ത പുറത്ത് വിട്ടത്. ഫേസ്ബുക്കിലുടെയാണ് സുരഭിയ്‌ക്കൊപ്പമുള്ള അവസാന സെല്‍ഫി ചിത്രവും വിപിന്‍ പങ്കുവെച്ചിരുന്നത്.

സുഹൃത്തുക്കളായിരുക്കും

ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം ഇനി നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്നാണ് വിപിന്‍ പറയുന്നത്.

English summary
Surabhi Lakshmi finalised her divorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam