For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സമയത്തെങ്കിലും നന്നായിക്കൂടേ? മോശം കമന്‍റിട്ടയാള്‍ക്ക് മറുപടിയുമായി സുരഭി ലക്ഷ്മി! കുറിപ്പ് വൈറല്‍

  |

  പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സുരഭി ലക്ഷ്മി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം എത്താറുള്ളത്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാള്‍ കൂടിയാണ് സുരഭി ലക്ഷ്മി. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ഇരുണ്ട കോവിഡ് കാലമാണിത്. ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .

  അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .
  ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ എന്നായിരുന്നു സുരഭി ലക്ഷ്മി കുറിച്ചത്.

  Surabhi Lakshmi
  Nithya Mammen exclusive interview | FilmiBeat Malayalam

  താരങ്ങളുടെ പോസ്റ്റിന് കീഴില്‍ തെറിയഭിഷേകവും മോശം കമന്‍റുകളുമൊക്കെ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ളൊരു അനുഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം സാന്ദ്രാ തോമസ് എത്തിയത്. മക്കളുടെ വിശേഷങ്ങളും കുസൃതികളും പങ്കുവെച്ച സാന്ദ്രയുടെ പോസ്റ്റിന് കീഴില്‍ മോശം കമന്‍റിടുകയായിരുന്നു ഒരാള്‍. അദ്ദേഹത്തിനുള്ള മറുപടി പരസ്യമായി നല്‍കിയതോടെയാണ് ക്ഷമാപണം നടത്തിയത്. ഇതേക്കുറിച്ചായിരുന്നു സാന്ദ്ര പറഞ്ഞത്. ഇപ്പോഴിതാ സുരഭി ലക്ഷ്മിയാണ് മോശം കമന്‍റിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

  നിരവധി പേരാണ് സുരഭിക്ക് പിന്തുണ അറിയിച്ച് എത്തിയിട്ടുള്ളത്. ആ വ്യക്തിക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്ത് അതേ പോലെയാവാന്‍ നോക്കരുത്. ഫേക്ക് അക്കൗണ്ടാണ് അതെന്ന് തോന്നുന്നുവെന്നുമായിരുന്നു മിക്കവരും പറഞ്ഞത്. ഒരു സ്ത്രീ എന്ന പരിഗണന പോലും തരാത്ത ഇത്തരം വൃത്തികെട്ട നീചൻമാരെ നിയമത്തിൻറെ വഴിയേ നേരിടുകയാണ് നല്ലത്. സൈബർ സെല്ലിൽ പരാതി കൊടുക്കണം അതാണ് വേണ്ടത്. അമ്മയെന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഇവനെ പോലുള്ളവര്‍ ഈ രാജ്യത്തിന്റെ ശാപമാണ് വെറുതെ വിടരുത് പോലീസിൽ പരാതി കൊടുക്കണം. സ്ത്രീയുടെ വിലയെന്താണ് എന്ന് മനസ്സിലാക്കി കൊടുക്കണമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

  English summary
  Surabhi Lakshmi's mass reply to bad comments, latest write up went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X