»   » പുതിയ അടവുമായി സുരഭിയുടെ പ്രാമോഷന്‍ വീഡിയോ!ദേശീയ അവാര്‍ഡ് ചിത്രം മിന്നാമിനുങ്ങ് നാളെ തിയറ്ററുകളില്‍

പുതിയ അടവുമായി സുരഭിയുടെ പ്രാമോഷന്‍ വീഡിയോ!ദേശീയ അവാര്‍ഡ് ചിത്രം മിന്നാമിനുങ്ങ് നാളെ തിയറ്ററുകളില്‍

By: Teresa John
Subscribe to Filmibeat Malayalam

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മിന്നാമിനുങ്ങ്. അതിന് പിന്നിലെ കാരണം നടി സുരഭി ലക്ഷ്മിയ്ക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത് ചിത്രം ആയാതു കൊണ്ടാണ്. ചിത്രം നാളെ തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണെന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി തന്നെ പ്രാമോഷന്‍ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെ തന്റെ കൊച്ചു കൂട്ടുകാരന്‍ രാഹുലിനൊപ്പം ഇത്തിരി വ്യത്യസ്തയ്ക്ക് വേണ്ടി അറബിയിലാണ് സുരഭി സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്.

മിന്നാമിനുങ്ങ്

അനില്‍ തോമസ് സംവിധാനം ചെയ്ത സിനിമയാണ് മിന്നാമിനുങ്ങ്. ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ ദേശീയ പുരസ്‌കാര വേദിയിലേക്കെത്തിയിരുന്നു.

മികച്ച നടിയായി സുരഭി

2016 ലെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിയെ തേടിയെത്തിയത് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലുടെയായിരുന്നു.

സിനിമ നാളെ തിയറ്ററുകളിലേക്ക്

മലയാള സിനിമാ ലോകത്തിന് തന്നെ അഭിമാന നേട്ടം കൈവരിച്ച് ദേശീയ പുരസ്‌കാരം നേടിയ ചിത്രം നാളെ തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുകയാണ്.

പ്രാമോഷന്‍ വീഡിയോ

സിനിമ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രമോഷന്‍ വീഡിയോയുമായി നടി സുരഭി ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലുടെയായിരുന്നു നടി വീഡിയോ പങ്കുവെച്ചത്.

അറബി

സുരഭിയ്‌ക്കൊപ്പ്ം കുഞ്ഞു കൂട്ടുകാരന്‍ രാഹുലുമുണ്ടായിരുന്നു. വ്യത്യസ്ത രീതിയില്‍ പ്രാമോഷന്‍ ചെയ്യുന്നതിനായി ഇരുവരും അറബി കലര്‍ത്തിയ ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്.

ചിത്രത്തിലെ അഭിനയം

ഒറ്റ സിനിമയിലെ അഭിനയം കൊണ്ട് തന്നെ സുരഭി എല്ലാവരെയും ഞെട്ടിച്ചിരുന്നു. മിന്നാമിനുങ്ങില്‍ മധ്യവയസ്‌കയായ സ്ത്രീയുടെ കഥാപാത്രത്തെയായിരുന്നു സുരഭി അവതരിപ്പിച്ചിരുന്നത്.

കഴിവ് കൊണ്ട് നേടിയതാണ്

സിനിമ എന്ന് പറഞ്ഞാല്‍ ഗ്ലാമര്‍ എന്ന അര്‍ത്ഥം വന്നു കഴിഞ്ഞിരിക്കുന്ന കാലമാണ് ഇപ്പോള്‍. അതിനിടെ അഭിനയത്തിനും കഴിവ് കൊണ്ടും മാത്രം നേടിയ പുരസ്‌കാരമാണെന്ന് ചിത്രത്തിലെ സുരഭിയെ കണ്ടാല്‍ ആരും പറയും.

നില നില്‍പ്പിനായി പോരാടുന്ന സ്ത്രീ

തന്റെ നില നില്‍പ്പിന് വേണ്ടി പോരാടുന്ന സ്ത്രീയുടെ കഥയാണ് ചിത്രത്തിലുടെ പറയുന്നത്. ടെലിവിഷന്‍ പരിപാടിയിലുടെ ശ്രദ്ധ നേടിയ സുരഭിയുടെ കരിയറിലെ മികച്ച കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിലേത്.

പേരില്ലാത്ത കഥാപാത്രം

സിനിമയില്‍ കഥാപാത്രത്തിന് പേര് നിര്‍ബന്ധമായും വേണം. എന്നാല്‍ മിന്നാമിനുങ്ങില്‍ പേര് പോലും ഇല്ലാത്ത കഥാപാത്രത്തെയാണ് സുരഭി അവചരിപ്പിച്ചിരുന്നത്.

English summary
Surabhi Lakshmi shared film Minnaminungu's promotion video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam