»   » എന്റെ ശിവനേ.. എന്നാലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഇത് വേണ്ടായിരുന്നു

എന്റെ ശിവനേ.. എന്നാലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഇത് വേണ്ടായിരുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡില്‍ ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ഒഴുവാക്കരുതായിരുന്നു എന്ന് സുരാജ് വെഞ്ഞാറമൂട്. ഹാസ്യതാരങ്ങള്‍ക്ക് ഇതുവരെ നല്‍കിയിരുന്ന പുരസ്‌കാരം നിലനിര്‍ത്തി പോരുകയായിരുന്നുവെങ്കില്‍ ഹാസ്യതാരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകുമായിരുന്നുവെന്നും സുരാജ് പറയുന്നു.

എന്നാല്‍ ഹാസ്യ നടനുള്ള പുരസ്‌കാരം കൊടുക്കണമെന്ന് പറയാന്‍ താന്‍ ആളല്ലന്നും താരം കൂട്ടി ചേര്‍ത്തു. സുരാജ് പ്രധാന വേഷത്തില്‍ അഭിനയിച്ച പേടിത്തൊണ്ടന്‍ എന്ന പരിസ്ഥിതി സൗഹൃദ ചലച്ചിത്രത്തിന്റെ പ്രചരണാര്‍ഥം ഡല്‍ഹിയിലെത്തിയതായിരുന്നു സുരാജ് വെഞ്ഞാറമൂട്.

suraj-venjaramoodu

2009 ലും 2010 ലും 2013 ലും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിനായിരുന്നു. അതോടൊപ്പം 2013 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചിരുന്നു. അതിന് പിന്നാലെ വീണ്ടും ഹാസ്യ നടനുള്ള അവാര്‍ഡ് വീണ്ടും സുരാജിനെ തേടിയെത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹാസ്യനടനുള്ള പുരസ്‌കാരം ഒഴുവാക്കിയത്.

തിരുവന്തപുരം ശൈലിയിലുള്ള സംഭാഷഷണങ്ങള്‍ക്ക് ശ്രദ്ധേയനായ സുരാജ് ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. പിന്നീട് മിമിക്രിയിലൂടെയാണ് സുരാജ് സിനിമാ രംഗത്ത് എത്തുന്നത്.

English summary
Suraj Venjaramood is a National Award winning Indian film actor and Impressionist who has starred in over 100 Malayalam films.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam