»   » 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'യിലുടെ വ്യത്യസ്ത വേഷത്തില്‍ സുരാജ് വെഞ്ഞാറാംമൂട്!വേഷം ഇത്തിരി പഴയതാണ്!

'കുട്ടന്‍പിള്ളയുടെ ശിവരാത്രി'യിലുടെ വ്യത്യസ്ത വേഷത്തില്‍ സുരാജ് വെഞ്ഞാറാംമൂട്!വേഷം ഇത്തിരി പഴയതാണ്!

Posted By: Teresa John
Subscribe to Filmibeat Malayalam

സുരാജ് വെഞ്ഞാറാംമൂട് പോലീസുകരാനായി അഭിനയിക്കാന്‍ പോവുകയാണ്. 'കുട്ടന്‍പിള്ളയുടെശിവരത്രി' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലുടെയാണ് സുരാജ് വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലുടെ പ്രശസ്തനായ ബിജു സോപാനവും സിനിമയിലുണ്ട്.

വിളിച്ചു വരുത്തിയിട്ട് ചോറില്ല എന്ന പരിപാടിയായി പോയി ഇത്തവണ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!!!

ചിത്രത്തില്‍ റിട്ടയര്‍ ചെയ്ത കോണ്‍സറ്റബിളിന്റെ വേഷത്തിലാണ് സുരാജ് അഭിനയിക്കുന്നത്. സുരാജിനൊപ്പം പ്രധാന വേഷം തന്നെയാണ് ബിജു സോപാനവും അവതരിപ്പിക്കുന്നത്. സിനിമയിലെ നായകനായ സുരാജ് 50 വയസുള്ള ആളുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

suraj-venjaramoodu

ജീന്‍ മര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. മുമ്പ് ഇന്ദ്രജിത്ത് നായകനായി അഭിനയിച്ച 'എഞ്ചല്‍സ്' എന്ന സിനിമയായിരുന്നു ജീന്‍ സംവിധാനം ചെയ്തത്.

ക്യാമറ കണ്ണുകള്‍ വീണ്ടും പിന്തുടര്‍ന്നു!ഒറ്റക്കായിപോയ താരപുത്രിയുടെ നിസഹായക അവസ്ഥ ഒന്ന് കണ്ട് നോക്ക്

സിനിമയുടെ പ്രത്യേകതകളിലൊന്ന് ഗായകി സയനോര ആദ്യമായി സംഗീത സംവിധാനത്തിലേക്കെത്തുന്നത് ഈ സിനിമയിലുടെയാണെന്നുള്ളതാണ്. സൈനോരയുടെ അടുത്ത സുഹൃത്താണ് സംവിധായകന്‍ ജീന്‍. ജീനിന്റെ നിര്‍ബന്ധത്തിലുടെയായിരുന്നു സൈനരോ പുതിയ കാല്‍വെപ്പ് നടത്തുന്നത്.

English summary
Suraj is a retired constable in Kuttanpillayude Sivarathri

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam