»   » ജിയുമായി പിരിഞ്ഞതെന്തിനെന്ന് സൂരജ് പറയുന്നു

ജിയുമായി പിരിഞ്ഞതെന്തിനെന്ന് സൂരജ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ജിയാഖാന്റെ ആത്മഹത്യയ്ക്ക് ശേഷം കാമുകന്‍ സൂരജ് പഞ്ചോളി ജിയയുമായുള്ള ബന്ധത്തെപ്പറ്റി പ്രതികരിയ്ക്കുന്നു. ജിയ വളരെയധികം നിരാശയിലായിരുന്നെന്നും ഇതിന് മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും സൂരജ്. ജിയയുമായുള്ള ബന്ധം ഒരിയ്ക്കലും അവസാനിപ്പിക്കണമെന്ന് കരുതിയതല്ല. എന്നാല്‍ തനിയ്ക്ക് മുന്നില്‍ മറ്റൊരു വഴിയും ഇല്ലായിരുന്നുവെന്നും സൂരജ്.ജിയുടെ അമ്മ ആരോപിയ്ക്കുന്നത് പോലെ സൂരജ് കാരണമല്ല ആ ബന്ധം തകര്‍ന്നത്. ജിയ സൂരജിനെ വിളിച്ചിരുന്നത് കരയാനും സങ്കടങ്ങള്‍ പറയാനുമായിരുന്നു. സൂരജിനെ അവിശ്വസിയ്ക്കുകയും സംശയിക്കുകയുമായിരുന്നു ജിയയെന്ന സൂരജ് പറഞ്ഞു. ഇതെല്ലാം തന്നെ തളര്‍ത്താന്‍ തുടങ്ങിയതോടെയാണ് ജിയയുമായുള്ള അടുപ്പവും ഫോണ്‍വിളിയും കുറയ്ക്കാന്‍ സൂരജ് തീരുമാനിച്ചത്.

Jiah, Suraj

ജിയയയെ താന്‍ ഇപ്പോഴും സ്നേഹിയ്ക്കുന്നുവെന്നും മറക്കാന്‍ കഴിയില്ലെന്നും സൂരജ് പറഞ്ഞു. തന്റെ വീട്ടിലുള്ള ഓരോ നിമിഷവും ജിയയുടെ ഓര്‍മ്മകള്‍ തേടിയെത്തുന്നതായും സൂരജ്. ജിയ വളരെ നല്ല പെണ്‍കുട്ടിയായിരുന്നെന്നും അവളെ കാത്തിരുന്ന നല്ല ഭാവി ഉപേക്ഷിച്ച് അവള്‍ പോയത് നിര്‍ഭാഗ്യ കരമായിപ്പോയെന്നും സൂരജ് പറഞ്ഞു. ഒന്നിനുവേണ്ടിയും കാത്ത് നില്‍ക്കാതെ തന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോയ ജിയയെ സൂരജ് വേദനയോടെ ഓര്‍മ്മിയ്ക്കുന്നു.

മുംബൈയിലെ സ്വന്തം ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു ബോളിവുഡ് നടി ജിയാഖാന്‍. കാമുകന്‍ സൂരജുമായി പിണങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, നടന്‍ ആദിത്യ പഞ്ചോളിയുടേയും നടി സെറിന വഹാബിന്‍റെയും മകനാണ് സൂരജ്

English summary
According to Suraj Pancholi, Jiah Khan was very depressed and had also tried to commit suicide in the past. Suraj said that he never wanted to call off his relationship with Jiah, but, he had no other option.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam