»   » ഗോഡ്‌സെ ഗാന്ധിക്കിട്ട് അളള് വെച്ചന്നാ തോന്നുന്നേ: ആഭാസം ട്രെയിലര്‍ പുറത്ത്! കാണൂ

ഗോഡ്‌സെ ഗാന്ധിക്കിട്ട് അളള് വെച്ചന്നാ തോന്നുന്നേ: ആഭാസം ട്രെയിലര്‍ പുറത്ത്! കാണൂ

Written By:
Subscribe to Filmibeat Malayalam

സൂരാജ് വെഞ്ഞാറമൂട് നായകനാവുന്ന പുതിയ ചിത്രമാണ് ആഭാസം. നവാഗതനായ ജൂബിത്ത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷു റിലീസായി തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ റിമാ കല്ലിങ്കലാണ് സുരാജിന്റെ നായികയാവുന്നത്. ഒരു ബസും അതിലെ യാത്രക്കാരും,യാത്രയില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ ഹാസ്യവല്‍ക്കരിച്ചു കൊണ്ടുളള ഒരു ചിത്രമാണിത്. ബസിലെ മറ്റു യാത്രക്കാരായി അലന്‍സിയര്‍,ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ, ശീതള്‍ ശ്യാം, സുജിത് ശങ്കര്‍, സുധി കോപ്പ, അഭിജ തുടങ്ങിയവരാണ് എത്തുന്നത്. ആക്ഷേപഹാസ്യ രൂപത്തിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

sudani: തൊലിയുടെ നിറം തവിട്ടാണ്! ഇഞ്ഞീം വേണം ഇഞ്ഞീം വേണം, സുഡുമോനെ പരിഹസിച്ച് നടന്‍ ജിനു ജോസഫ്


നേരത്തെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.എ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ തന്നെ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നും കൂടാതെ സംഭാഷങ്ങളില്‍ ബീപ്പ് ശബ്ദം നല്‍കണമെന്നുമായിരുന്നു ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. സെക്്‌സും വയലന്‍സുമില്ലാത്ത ചിത്രത്തിന് എന്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ചോദ്യമാണ് അണിയറപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നത്.


aabhaasam

എന്നാല്‍ ആഭാസം ഒരു ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് ചിത്രമെന്നായിരുന്നു ബോര്‍ഡിന്റെ വാദം.ഈ കാരണത്താല്‍ നിയമപോരാട്ടത്തിന് ഇറങ്ങിയ അണിയറപ്രവര്‍ത്തകര്‍ യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തിരുന്നു. സഞ്ജു ഉണ്ണിത്താനാണ് ആഭാസം നിര്‍മ്മിച്ചിരിക്കുന്നത്. പ്രസന്ന എസ് കുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ഊരാളിയാണ് ആഭാസത്തിന് സംഗീതം ചെയ്തിരിക്കുന്നത്.


aabhaasam

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസിറിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആദ്യ ടീസറിനു ട്രെയിലറിനും പുറമേ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ഇത്തവണയും ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള മികച്ചൊരു ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.ധനുഷിന്റെ മാരി 2ലെ വേഷം എന്തുകൊണ്ട്, ടൊവിനോ തോമസ് തുറന്ന് പറയുന്നു!!


ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ഗാനമെത്തി: വീഡിയോ കാണാം

English summary
suraj's aabhaasam movie official trailer released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X