Related Articles
മായാവിക്കു പിന്നാലെ ഡാകിനിയും വെള്ളിത്തിരയിലേക്ക്! കാണാം
പ്ലാവിലെങ്ങാനും തൊട്ടാല്‍ അവന്റെ കഴുത്ത് ഞാന്‍ വെട്ടും: വൈറലായി സുരാജിന്റെ ഡയലോഗ്! കാണാം
Mohanlal: നീരാളിപ്പിടുത്തത്തിന്റെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കൂ!! നീരാളിയുടെ പ്രോമോ പുറത്ത്
ആഭാസത്തില്‍ 'ഓടിച്ചോടിച്ച് നിര്‍ത്താതെ' പാട്ടുമായി ഊരാളി ബാന്‍ഡ്: വീഡിയോ വൈറല്‍! കാണൂ
Mohanlal: നീരാളി ശരിക്കും ഞെട്ടിക്കും!! ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി എത്തുന്നത് ദിലീഷ് പോത്തൻ
ജയസൂര്യയുടെ മേരിക്കുട്ടിയില്‍ ഇവരുമുണ്ട്! സിനിമ ഹിറ്റാവുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടല്ലോ...!
കമ്മാരന് ഭീഷണി ഇവരില്‍ ആര്? മത്സരിക്കാനെത്തുന്നത് ഇക്കയുടെയും യൂത്തന്മാരുടെയുമടക്കം 7 സിനിമകള്‍!
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഭാസം. ആക്ഷേപഹാസ്യ രൂപത്തിലാണ് സംവിധായകന് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ബസും അതിലെ യാത്രക്കാരും,യാത്രയ്ക്കിടയില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിമാ കല്ലിങ്കലാണ് ചിത്രത്തില്‍ സുരാജിന്റെ നായികയായി എത്തുന്നത്.
കമ്മാരന് മാത്രമല്ല! മോഹന്‍ലാലും ഈ വിഷുവിനെത്തും! ചിത്രത്തിനേര്‍പ്പെടുത്തിയ സ്റ്റേ പിന്‍വലിച്ചു
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്കും ട്രെയിലറുകള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംഷ ജനിപ്പിക്കുന്ന രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറിലും ട്രെയിലറിലും ഉള്‍ക്കൊളളിച്ചിരുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഊരാളി ബാന്ഡിന്റെ് പാട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നേരത്തെ ആഭാസത്തിന്റെ സെന്‍സറിംഗ് സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആഭാസത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നത്. അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ, ശീതള്‍ ശ്യാം, സുജിത് ശങ്കര്‍, സുധി കോപ്പ, അഭിജ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളൊയി എത്തുന്നത്.

സ്പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രസന്ന എസ് കുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. സെക്സും വയലന്‍സുമില്ലാത്ത ചിത്രത്തിന് എന്തുക്കൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്കിയെതെന്നുളള ചോദ്യമാണ് അണിയറപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നത്. ആഭാസം ഒരു ആന്ററി എസ്റ്റാബ്ലിഷ്മെന്റ് ചിത്രമാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റ വാദം.ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ക്ക് ബീപ്പ് ശബ്ദം നല്‍കണമെന്നു വരെ ബോര്‍ഡ് ആവശ്യപ്പെട്ടു.
ഐപിഎല്‍ വേദിയില്‍ ഷാരുഖിനൊപ്പം തിളങ്ങി സിവ ധോണി: ചിത്രങ്ങള്‍ വൈറല്‍! കാണൂ
എന്നാല്‍ തുടര്‍ന്ന് നിയമപോരാട്ടത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തിരുന്നു. വിഷു റിലീസായിട്ടായിരുന്നു ആഭാസം തിയ്യേറ്ററുകളിലെത്തുകായെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആഭാസം വിഷുവിന് റിലീസ് ചെയ്യില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ദിലീപിന്റെ കമ്മാരസംഭവും, മഞ്ജു വാര്യരുടെ മോഹന്‍ലാലുമാണ് വിഷുവിന് തിയ്യേറ്ററുകളിലത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് മാറ്റിയ ആഭാസം എപ്രില്‍ 27നാണ് തിയ്യേറ്ററുകളിലെത്തുന്നത്.
പ്രിയ വാര്യര്‍ തമിഴിലേക്ക്? അടുത്ത ചിത്രം ഈ സംവിധായകനൊപ്പം! കാണാം
പദ്മാവതില്‍ അലാവുദ്ദീന്‍ ഖില്‍ജിയായുളള രണ്‍വീറിന്റെ രൂപമാറ്റം: വീഡിയോ വൈറല്‍! കാണൂ
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.