For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്താം വളവ് തിയേറ്ററുകളില്‍ എത്തുന്നു, തീയതി പുറത്ത്

  |

  സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എംപദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താം വളവ്. സിനിയുടെ റിലീസിംഗ് ഡേറ്റ് പുറത്ത്. മെയ് 13 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പോസ്റ്ററിലൂടെയാണ് ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

  ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ട്രെയിലര്‍ പുറത്ത് വന്നത്. ഇന്ദ്രജത്ത്, സുരജ് വെഞ്ഞാറംമൂട് എന്നിവരുടെ പ്രകടനം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ പത്താം വളവിലൂടെ മലയാളത്തില്‍ എത്തുന്നുണ്ട്.

  Pathaam Valavu

  വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറായ പത്താം വളവ്.

  സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, ചന്ദ്രയും ടോഷും പറയുന്നു

  യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്.

  സിനിമ റിലീസ് ആകുമ്പോള്‍ അച്ഛന്‍ ആശുപത്രിയിലാണ്, പിതാവിന്റെ വിയോഗത്തെ കുറിച്ച് ശ്രുതി ജയന്‍

  Recommended Video

  പടത്തിന് വേണ്ടി സ്കൂട്ടർ ഓടിച്ചു കോമഡിയായ കഥ പറഞ്ഞ് നവ്യ

  നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനുംതിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

  English summary
  Suraj Venjarammood Indrajith starring Pathaam Valavu Movie Releasing Date Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X