»   » നായികമാരെ കിട്ടാതെ സുരാജ്

നായികമാരെ കിട്ടാതെ സുരാജ്

Posted By:
Subscribe to Filmibeat Malayalam
Suraj Venjaramood
മൂന്നു സിനിമയില്‍ നായകനായെങ്കിലും സുരാജ് വെഞ്ഞാറമൂട് ആകെ വിഷമത്തിലാണ്. തന്റെ നായികയായി അഭിനയിക്കാന്‍ മലയാളത്തിലെ മുന്‍നിര നായികമാരൊന്നും തയാറാകുന്നില്ലെന്നാണ് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോടു പറഞ്ഞത്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന പേരറിയാത്തവര്‍ എന്ന ചിത്രത്തിലാണ് സുരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ആ ചിത്രത്തില്‍ തന്നെ നായികയായി പലരെയും ക്ഷണിച്ചെങ്കിലും ആരും കൂടെ അഭിനയിക്കാന്‍ തയാറായില്ല. തന്റെ നായികയായാല്‍ സൂപ്പര്‍താരങ്ങളുടെ നായികയായി ക്ഷണിക്കില്ലെന്നു ഭയന്നാണ് നടിമാര്‍ വരാത്തതെന്ന് സുരാജ് പറഞ്ഞു.

ഇത് സുരാജിന്റെ മാത്രം പ്രശ്‌നമല്ല. ഹാസ്യതാരമായി എത്തി നായക നിരയിലേക്കു കടന്ന പല താരങ്ങളും ഈ പ്രശ്‌നം അനുഭവിച്ചിരുന്നു. കലാഭവന്‍ മണിയായിരുന്നു ഈ പ്രശ്‌നം ആദ്യം നേരിട്ടത്. മണിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലേക്ക് നായികയായി പല നടിമാരെയും ക്ഷണിച്ചെങ്കിലും അവരൊന്നും വന്നില്ല. പിന്നീട് കാവേരിയാണ് ആ വേഷം ചെയ്തത്.

മണി നായകനായ മറ്റൊരു വിനയന്‍ ചിത്രമായ കരുമാടിക്കുട്ടനിലും ഇതേ അവസ്ഥ തന്നെയായിരുന്നു. പിന്നീട് നന്ദിനിയാണ് മണിയുടെ നായികയായത്. ഇക്കാര്യം മണി അന്ന് തുറന്നു പറഞ്ഞിരുന്നു. മണിയുടെ നായികയാകാന്‍ മടിച്ചിരുന്നൊരു നടിയെ പിന്നീട് മണി മുന്‍നിര നായകനായപ്പോള്‍ നായികയാക്കി കൊണ്ടുവരികയും ചെയ്തു. അതൊരു പ്രതികാരം പോലെയായിരുന്നു ചെയ്തിരുന്നത്.

ഹരിശ്രീ അശോകന്‍ നായകനായപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. നിരവധി തവണ നായികയെ തേടി നടന്നു. ഒടുവില്‍ ജ്യോതിര്‍മയിയാണ് നായികയാകാന്‍ തയാറായത്. സുരാജ് നായകനായ ഡ്യൂപ്ലിക്കേറ്റില്‍ പുതിയൊരു താരത്തെയായിരുന്നു നായികയായി കൊണ്ടുവന്നിരുന്നത്. പിന്നീട് ഈ നടിക്ക് അവസരമൊന്നും ലഭിക്കുകയുണ്ടായില്ല. സുരാജ് നായകനായ മറ്റൊരു ചിത്രമായ പേടിത്തൊണ്ടന്‍ ഇനിയും റിലീസ് ചെയ്യാതെ കിടക്കുകയാണ്.

ഇതൊക്കെ കൊണ്ടാണ് പല നായികമാരും കൂടെ അഭിനയിക്കാന്‍ തയാറാകാത്തത. സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയാലും വേണ്ടിയില്ല സുരാജിനെ പോലെയുള്ളവരുടെ നായികയാകാന്‍ പറ്റില്ലെന്നാണ് പല നായികമാരും പറയുന്നത്.

English summary
Suraj Venjaramoode saying that Malayalam actress not ready to acting with him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam