»   »  സുരാജും ഇന്ദ്രന്‍സും നഗരം വൃത്തിയാക്കാനിറങ്ങുന്നു

സുരാജും ഇന്ദ്രന്‍സും നഗരം വൃത്തിയാക്കാനിറങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Suraj Venjaramoodu and Indrans
ഇന്ദ്രന്‍സും സുരാജും കൂടെ നഗരം വൃത്തിയാക്കാന്‍ ഇറങ്ങുകയാണ്. ങേ! ഇവര്‍ക്കിപ്പോള്‍ സിനിമയൊന്നും കിട്ടാറില്ലെ? എന്താ ഇപ്പോഴിങ്ങനെ എന്നല്ലെ ചിന്ത. നഗരം വൃത്തിയാന്‍ ഇറങ്ങുന്നത് പുതിയ ചിത്രത്തിന് വേണ്ടിയാണ്. പിടികിട്ടിയില്ലേ.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നഗരം വൃത്തിയാക്കാന്‍ എത്തുന്ന രണ്ട് തൂപ്പുകാരുടെ വേഷമാണ് ഇന്ദ്രന്‍സും സുരാജും അവതരിപ്പിക്കുന്നത്. സുരാജെന്നും ഇന്ദ്രന്‍സെന്നും പറഞ്ഞപ്പോഴേ പിടികിട്ടിക്കാണുമല്ലോ, ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നതെന്ന്.

പേരറിയാത്തവര്‍ എന്നാണ് ചിത്രത്തിന്റെ പേര്. പ്രധാനമായും കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ നടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം പത്തിന് തുടങ്ങും.

ഹാസ്യതാരങ്ങള്‍ക്ക് നായക വേഷം നല്‍കി ഒത്തിരി ചിത്രങ്ങള്‍ അടുത്തിടെ ഇറങ്ങിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായ ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഹാസ്യം കൊണ്ട് ശ്വാസംമുട്ടിക്കാതെ മിതത്വത്തോടെ ഒരുങ്ങിയ ചിത്രമായിരുന്നു.

English summary
comedy actors Suraj Venjaramoodu and Indrans doing lead role in Dr. Biju's next Perariyathavar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam