»   » എന്റെ ശിവനെയെന്ന് വിളിച്ച് സുരാജ്: വീഡിയോ കാണാം

എന്റെ ശിവനെയെന്ന് വിളിച്ച് സുരാജ്: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ എതുതരം വേഷങ്ങളും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ താരമായി തുടക്കം കുറിച്ച് പിന്നീട് സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന നടനുമായി സുരാജ് മാറി. പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച നടന് പിന്നീട് ലഭിച്ചതെല്ലാം മികച്ച വേഷങ്ങളായിരുന്നു.നായകനായും സഹനടനയായും എപ്പോഴും തിളങ്ങാറുളള താരം കൂടിയാണ് സുരാജ്.

Suraj Venjaramoodu

ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍പ്പിളളയുടെ ശിവരാത്രി എന്ന ചിത്രമാണ് സുരാജിന്റേതായി അടുത്ത് റിലീസ് ചെയ്യാനിരിക്കുന്നത്. ചിത്രത്തില്‍ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പ്പിളളയായാണ് സുരാജ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ചക്കപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വന്‍ഹിറ്റായി മാറിയിരുന്നു. പിന്നണിഗായിക സയനോരയാണ് പാട്ടിന് സംഗീതം ഒരുക്കിയത്.

Suraj

ചക്കപ്പാട്ടിനു ശേഷം സുരാജ് പാടിയ രണ്ടാമത്തെ പാട്ട് ഉടന്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സുരാജ് പാടിയ പാട്ട് റിലീസ് ചെയ്തത് മോഹന്‍ലാലായിരുന്നു.പാട്ട് കേട്ട് മോഹന്‍ലാല്‍ സുരാജിനെ അഭിനന്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ മുഴുവന്‍ പാട്ടിന്റെയും വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ സുരാജിനു പുറമേ കൊച്ചുപ്രേമന്‍,മിഥുന്‍ രമേശ്, ബിജു സോപാനം,ശ്രിന്ദ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

English summary
Suraj venjaramoodu new movie song video released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam