»   »  കൊല്ലം നഗരസഭയുടെ ചവറ് വണ്ടിയില്‍ സുരാജ്

കൊല്ലം നഗരസഭയുടെ ചവറ് വണ്ടിയില്‍ സുരാജ്

Posted By:
Subscribe to Filmibeat Malayalam

കൊല്ലം നഗരസഭയുടെ ചവറ് വാരന്‍ വന്ന വണ്ടിയില്‍ പരിചയമുള്ള ഒരു മുഖം. കണ്ടവരെല്ലം ഒന്ന് അമ്പരന്ന് മാറി നിന്നു. പിന്നെ അടുത്ത് ചെന്ന് ശരിക്കും നോക്കി. സുരാജ് വെഞ്ഞാറമൂട് തന്നെ. കാക്കി കുപ്പായമല്ലാമിട്ട് രാവിലെ ചവറ് വാരാന്‍ വന്ന വണ്ടിയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട്!. അമ്പരപ്പ് അധികനേരം നീണ്ടു നിന്നില്ല. പിന്നാലെ ക്യാമറയും കണ്ടപ്പോഴാണ് മനസ്സിലായാത് ഏതോ സിനിമയുടെ ചിത്രീകരണമാണെന്ന്.

സുരാജ് വെഞ്ഞറമൂടിനെ നായകനാക്കി ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പേരറിയാത്തവര്‍. സ്ഥിരം ഹാസ്യവേഷങ്ങളില്‍ നിന്ന് മാറി സുരാജ് ഒരു മുന്‍സിപ്പാലിറ്റി ജീവനക്കാരന്റെ വേഷത്തിലെത്തുകയാണ് ചിത്രത്തില്‍. അതിന്റെ ചിത്രീകരണം കണ്ടാണ് കൊല്ലം നിവാസികള്‍ അമ്പരന്നത്.

Suraj Venjaranmoodu

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുടെ കഥപറയുന്ന ബിജുവിന്റെ പേരറിയാത്തവരില്‍ സമീപകാലത്ത് നടപ്പിലാക്കിയ മാനുഷിക പരിഗണനയില്ലാത്ത വികസനത്തെയും പരമാര്‍ശിക്കുന്നു.

സുരാജിനെ കൂടാതെ ഇന്ദ്രന്‍സും നെടുമുടി വേണുവും സുനില്‍ സുഗതയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് പുരേഗമിക്കുകയാണ്.

English summary
Suraj Venjaranmoodu plying as municipality worker in Dr Biju's Perariyathavar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam