»   » ശല്യം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ മമ്മൂട്ടി സുരാജിനെ ഹണിമൂണിന് പറഞ്ഞുവിട്ടു!!

ശല്യം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ മമ്മൂട്ടി സുരാജിനെ ഹണിമൂണിന് പറഞ്ഞുവിട്ടു!!

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ ആത്മകഥയിലാണ് സുരാജ് വെഞ്ഞറമൂട് ഭാര്യയ്‌ക്കൊന്നിച്ചുള്ള ആദ്യ യാത്രയെ കുറിച്ച് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ ഹണിമൂണ്‍. പൊള്ളാച്ചിയിലായിരുന്നുവത്രെ സുരാജിന്റെയും ഭാര്യയുടെയും ഹണിമൂണ്‍.

പുലിമുരുകനെ മലര്‍ത്തിയടിക്കാന്‍ ഇനി ആര്; അണിയറയില്‍ തയ്യാറെടുക്കുന്ന അഞ്ച് 'ബിഗ്' ചിത്രങ്ങള്‍

അതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. സുരാജ് വെഞ്ഞാറമൂടിനെയും ഭാര്യ സുപ്രിയയെയും ഇങ്ങനെ ഒരു ഹണിമൂണിന് പറഞ്ഞയച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

രാജമാണിക്യത്തിന്റെ സെറ്റ്

പൊള്ളാച്ചിയില്‍ രാജമാണിക്യം സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തിരുവനന്തപുരം ശൈലിയിലുള്ള ഭാഷ പഠിപ്പിയ്ക്കുന്ന തിരക്കിലാണ് സുരാജ് വെഞ്ഞാറമൂട്.

മെഗാസ്റ്റാറിന്റെ തെറ്റ് ചൂണ്ടികാട്ടി സുരാജ്

ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ച ശേഷം മമ്മൂട്ടി വസ്ത്രം മാറാന്‍ പോയി. ആ സമയത്ത് സുരാജ് അപ്പോള്‍ എടുത്ത രംഗം ഒന്ന് കണ്ട് നോക്കി. സംഭവം അത്ര ഒത്തില്ല എന്ന് തോന്നിയ സുരാജ് അത് സംവിധായകന്‍ അന്‍വര്‍ റഷീദിനോട് പറഞ്ഞു.

സുരാജ് സ്റ്റാറായി

മമ്മൂട്ടിയുടെ സ്വഭാവം അറിയാവുന്ന അന്‍വര്‍ ഇക്കാര്യം മമ്മൂട്ടിയോട് ചോദിക്കാന്‍ സുരാജിനോട് തന്നെ പറഞ്ഞു. അവസാനം എങ്ങിനെയൊക്കെയോ സുരാജ് കാര്യം മമ്മൂട്ടിയെ ധരിപ്പിച്ചു. പറഞ്ഞത് ശരിയാണെന്ന് തോന്നിയ മമ്മൂട്ടി ആ രംഗം വീണ്ടും ചെയ്തു. അതോടെ സുരാജ് വെഞ്ഞാറമൂട് സെറ്റിലെ സ്റ്റാറായി.

രാത്രി ഒച്ചപ്പാടും ബഹളവും

മമ്മൂട്ടി താമസിയ്ക്കുന്ന മുറിയുടെ അടുത്ത് തന്നെയാണ് സുരാജ് വെഞ്ഞാറമൂടും താമസിയ്ക്കുന്നത്. പാതിരാത്രി കഴിഞ്ഞാലും സുരാജിന്റെ മുറിയില്‍ നിന്ന് തമാശയും ബഹളവും കേള്‍ക്കും.

ശല്യം സഹിക്കാതെ മമ്മൂട്ടി

ഒടുവില്‍ സഹികെട്ട മമ്മൂട്ടി സുരാജിനെ വിളിച്ച് പറഞ്ഞു, ഇവിടെ ഇങ്ങനെ പാതിരാത്രിവരെ തമാശയും പറഞ്ഞിരുന്നാല്‍ ശരിയാവില്ല. നീ നിന്റെ ഭാര്യയെ വിളിച്ചുകൊണ്ടുവാ. ഭാര്യ തിരുവനന്തപുരത്താണ്, ഷൂട്ടിങ് നടക്കുന്നതിനിടെ എങ്ങിനെ വിളിച്ചുകൊണ്ടുവരും എന്ന് സംശയിച്ച സുരാജിനോട്, താന്‍ രണ്ട് ദിവസം സ്ഥലത്തുണ്ടാവില്ല എന്ന് വിവരം മമ്മൂട്ടി അറിയിച്ചു. ആ സമയം ഷൂട്ടിങ് നടക്കില്ലല്ലോ

അത് ഹണിമൂണായി

അങ്ങനെ സുരാജ് ഭാര്യയെയും വിളിച്ച് പൊള്ളാച്ചിയിലെ സെറ്റിലെത്തി. വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്രയായിരുന്നു അത്. ഒരു ഹണിമൂണ്‍. അക്കാലത്ത് സുരാജിന് എസി മുറിയില്ല. പുറത്ത് നല്ല ചൂട്. മൂന്നാല് ദിവസം കറങ്ങി നടന്നു. വെയിലടിച്ച് ഭാര്യയുടെ മുഖമെല്ലാം പൊള്ളിവരണ്ടു. ഷൂട്ടിങും അവിടത്തെ കാര്യങ്ങളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടാവാം. പിന്നെ ഒരിക്കലും ഭാര്യ ആ വഴി വന്നിട്ടില്ല എന്ന് സുരാജ് പറയുന്നു.

English summary
Suraj Venjaramoodu telling about Mammootty's role in his honeymoon trip

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam