മമ്മൂട്ടിയെ അല്ല രാജണ്ണയെ നേരില്‍ക്കണ്ടു! യാത്രയ്ക്ക് അഭിനന്ദനവുമായി സംവിധായകന്‍!

മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ തന്നെ സുപ്രധാനമായ ചിത്രങ്ങളാണ് ഇപ്പോള്‍ നിറഞ്ഞോടുന്നത്. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെയായി മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഹി വി രാഘവിനും സംഘത്തിനും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാപ്രേമികള്‍. താരങ്ങളും സംവിധായകരുമൊക്കെ മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ബയോപ്പിക് ചിത്രവുമായാണ് ഇത്തവണ മമ്മൂട്ടിയെത്തിയത്. തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ സിനിമയ്ക്കായി അദ്ദേഹം സ്വന്തം ശബ്ദം തന്നെയായിരുന്നു ഉപയോഗിച്ചത്.

മലയാളികള്‍ക്ക് ചിരപരിതമാണ് തന്റെ ശബ്ദം. അപ്പോള്‍ തനിക്കായി മറ്റൊരാള്‍ സംസാരിക്കുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് മനസ്സിലാക്കിയതിനാലാണ് മമ്മൂട്ടി തെലുങ്കിലും സ്വന്തമായി ഡബ്ബ് ചെയ്തത്.മമ്മൂട്ടിയുടെ അഭിനയമികവിനെ അഭിനന്ദിച്ച് സംവിധായകനായ സുരേന്ദ്രര്‍ റെഡ്ഡിയും രംഗത്തെത്തിയിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും താന്‍ ഇമോഷണലായി പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ ബ്രില്യന്റ് പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. മമ്മൂട്ടിയെ അല്ല രാജണ്ണയെ നേരില്‍ കണ്ടത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. ഇത് തന്നെയായിരുന്നു തെലുങ്ക് പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.

Yatra

ഈ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും പിന്നീട് അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് സിനിമയുമായി മുന്നോട്ട് പോയതെന്നും താരം പറഞ്ഞിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് പദയാത്ര രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X