»   » പുതിയ ആശയവുമായി പോട്ടാസ് ബോംബ്

പുതിയ ആശയവുമായി പോട്ടാസ് ബോംബ്

Posted By:
Subscribe to Filmibeat Malayalam

ജനങ്ങളുടെ പങ്കാളിത്തത്തോടെ തയ്യാറാവുന്ന ചിത്രമാണ് പൊട്ടാസ് ബോംബ്. പീപ്പിള്‍സ് സിനിമയുടെ ബാനറില്‍ ഒരു കൂട്ടം സിനിമാ സ്‌നേഹികളാണ് പൊട്ടാസ് ബോംബ് എന്ന ചിത്രം നിര്‍മ്മിക്കുന്നത്.

പരസ്യ ചിത്രസംവിധായകനായ സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പുതുമകള്‍ അവകാശപ്പെടാനുണ്ട്. നല്ല സിനിമയ്ക്ക് പണം മുടക്കുകയെന്ന ആശയം പീപ്പിള്‍സ് സിനിമ മുന്നോട്ടുവച്ചപ്പോള്‍ ഒരു പാട് സിനിമാ പ്രേമികള്‍ മുന്നോട്ടുവരുകയായിരുന്നു.

അവരില്‍ നിന്നും തിരഞ്ഞെടുത്ത 16 പേരുടെ കൂട്ടായ്മയാണ് പൊട്ടാസ് ബോംബ് നിര്‍മ്മിക്കുന്നത്.

പുതിയ ആശയവുമായി പോട്ടാസ് ബോംബ്

ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തുചാടി രക്ഷപ്പെടുന്ന നാല് കുട്ടികളെ പൊലീസ് പിടികൂടുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. വളരെ നാടകീയമായ മൂഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.

പുതിയ ആശയവുമായി പോട്ടാസ് ബോംബ്

ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബാലു, അനന്തന്‍, മുസ്തഫ എന്നിവര്‍ ഒളിച്ചോടി തമിഴ്‌നാട്ടില്‍ എത്തുന്നത്. അവിടെവച്ച് അവര്‍ അറസ്റ്റുചെയ്യപ്പെടുകയാണ്.

പുതിയ ആശയവുമായി പോട്ടാസ് ബോംബ്

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഇവരെയുംകൊണ്ട് കേരള പൊലീസ് കോഴിക്കോട്ടെ കോടതിയിലേയ്ക്ക് തിരിക്കുന്നതിനിടെ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറുന്നു.

പുതിയ ആശയവുമായി പോട്ടാസ് ബോംബ്

ഏറെ പരസ്യചിത്രങ്ങള്‍ ചെയ്തിട്ടുള്ള സുരേഷ് അച്ചൂസ് സിനിമാ സംവിധാനത്തിന്റെകാര്യത്തില്‍ പുതുമുഖമാണ്. പൊട്ടാസ് ബോംബിന്റെ കഥ, തിരക്കഥ തുടങ്ങിയവയെല്ലാം സുരേഷിന്റേത് തന്നെ.

പുതിയ ആശയവുമായി പോട്ടാസ് ബോംബ്

ടിനി ടോമും ഇന്ദ്രന്‍സും തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രായപ്പന്‍ എന്നാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് ഓഫീസറായിട്ടാണ് ടിനി ടോം എത്തുന്നത്.

പുതിയ ആശയവുമായി പോട്ടാസ് ബോംബ്

രോഹിത്, റിയോ, വിഷ്ണു, അച്ചു അരുണ്‍കുമാര്‍, രാജീവ്, ഗോകുലന്‍, അനു സിതാര, ചിഞ്ചു മോഹന്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലുള്ളത്. പ്രധാനകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നത് ഇവരാണ്.

English summary
Pottas Bomb is an upcoming Malayalam movie, which streams through the lives of four young bloods conveyed to you in a different series of unexpected events planned and presented as per the thoughts of a debut director Suresh Achoos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam