»   » 'പൊട്ടാസ് ബോംബ്' വരുന്നു

'പൊട്ടാസ് ബോംബ്' വരുന്നു

Posted By:
Subscribe to Filmibeat Malayalam

നാടകത്തില്‍ നിന്നും ഒരു സംവിധായകന്‍ കൂടി വെള്ളിത്തിരയിലേക്ക്. പീപ്പിള്‍സ് സിനിമയുടെ ബാനറില്‍ സുരേഷ് അച്ചൂസ് ആണ് തന്റെ ആദ്യ ബിഗ്‌സ്‌ക്രീന്‍ സംരംഭവുമായി എത്തുന്നത്. മലയാള സിനിമയില്‍ തികച്ചും വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിന്റെ പൂജയും ബാനറിന്റെ ഉദ്ഘാടനവും കോഴിക്കോട്ട് നടന്നു. സംവിധായകന്‍ രഞ്ജിത്ത് ബാനര്‍ ഉദ്ഘാടനം ചെയ്തു. ടിനി ടോം, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, പ്രിയങ്ക, രവികാന്ത്, കാതല്‍ ദണ്ഡപാണി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

Pottas Bomb

കുട്ടികള്‍ക്ക് വേണ്ടി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത സുരേഷ് അച്ചൂസ് മിനി സ്‌ക്രീനിലും ശ്രദ്ധനേടിയ സംവിധായകനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അഞ്ചിന് കോഴിക്കോട്ട് തുടങ്ങും.

ജൂവനൈല്‍ ഹോമിന്റെയും അവിടുത്തെ അന്താവാസികളായ കുട്ടികളുടെയും കഥ പറയുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് അടക്കമുള്ള അഭിനേതാക്കളുടെ പുതിയ രൂപവും ഭാവവുമായിരിക്കും  കാണാനാവുക. പൊട്ടാസ് ബോംബിന്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതിയ കുറെ ചെറുപ്പക്കാരെക്കൂടി നവാഗതനായ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട് എന്ന് പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

English summary
Drama director Surech Achus coming to big screen with Pottas Bomb.
Please Wait while comments are loading...

Malayalam Photos

Go to : More Photos