twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐയില്‍ സുരേഷ് ഗോപി വച്ച കണ്ടീഷന്‍ മമ്മൂട്ടിയുടെ ഉപദേശപ്രകാരം

    By Aswathi
    |

    മലയാള സിനിമാ ലോകത്ത്, സിനിമയ്ക്കപ്പുറത്ത് താരങ്ങള്‍ തമ്മിലെ ശത്രതുകള്‍ പലരും പാടി നടക്കുന്നതാണ്. അക്കൂട്ടത്തില്‍ പ്രധാനികളാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും. തങ്ങള്‍ തമ്മിലുള്ള ശത്രുതയെ കുറിച്ച് താരങ്ങള്‍ തന്നെ സമ്മതിച്ചതുമാണ്. പൊതു ചടങ്ങുകളില്‍ ഇരുവരെയും ഒന്നിച്ച് കാണാത്തതും, തൊട്ടും തൊടാതെയുമുള്ള പരസ്പര വിമര്‍ശനങ്ങളും ഇതിന് ആക്കം കൂട്ടി.

    എന്നാല്‍ ഇവര്‍ക്കിടയിലെ മഞ്ഞുരുകി തുടങ്ങിയെന്നാണ് പുതിയ വാര്‍ത്തകള്‍. ശങ്കറിന്റെ ബ്രഹ്മാണ്ട ചിത്രമായ യില്‍ കാരാറ് ഒപ്പുവയ്ക്കുന്നതിന് മുമ്പ് സുരേഷ് ഗോപി മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചിരുന്നുവത്രെ. യിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടുത്തിടെ ചില വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായിരുന്നല്ലോ. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ചില കണ്ടീഷന്‍സ് വച്ച കാര്യം. ഇത് മമ്മൂട്ടിയുടെ ഉപദേശ പ്രകാരമായിരുന്നുവത്രെ.

    mammootty-suresh-gopi

    എന്ന ചിത്രം കണ്ടിറങ്ങിയവര്‍ ശ്രദ്ധിച്ചോ എന്നറിയില്ല. ചിത്രത്തിലെ പ്രധാന വില്ലനായ സുരേഷ് ഗോപിയ്ക്ക് നായകന്‍ വിക്രമിന്റെ ഒരിടിപോലും കിട്ടിയിട്ടില്ല. സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ എന്ത് കൊണ്ട് പ്രധാന വില്ലന് ഒരിടിപോലും കിട്ടിയില്ലെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വാര്‍ത്ത. ശങ്കറിന് മുന്നില്‍ സുരേഷ് ഗോപി വച്ച നിബന്ധനകളില്‍ ഒന്നാണ് നായകന്റെ തല്ലു കൊള്ളാന്‍ പറ്റില്ല എന്നത്.

    ശങ്കറിന്റെ യില്‍ സുരേഷ് ഗോപി വില്ലന്‍ വേഷം ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ മമ്മൂട്ടി സുരേഷ് ഗോപിയെ വിളിച്ചിരുന്നുവത്രെ. തമിഴില്‍ പോയി നായകന്റെ ചവിട്ടും തൊഴിയും കൊള്ളരുതെന്ന് മമ്മൂട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. നേരത്തെ ശിവാജിയില്‍ വില്ലനാകാന്‍ മോഹന്‍ലാലിനെ ശങ്കര്‍ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ ലാല്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് സുമാന്‍ വന്നതെന്നും മമ്മൂട്ടി പറഞ്ഞു.

    മമ്മൂട്ടിയുടെ ഈ ഉപദേശം കൂടെ സ്വീകരിച്ചാണ് സുരേഷ് ഗോപി നിബന്ധനകള്‍ വച്ചത്. കിംങ് ആന്റ് കമ്മീഷന്‍ എന്ന ചിത്രത്തിന്റെ റിലീസിങ് വൈകിയപ്പോഴാണ് തങ്ങള്‍ തമ്മിലുള്ള ശത്രുതയെ കുറിച്ച് ഇരുവരും പരസ്യമായി പറഞ്ഞത്. ഇപ്പോള്‍ താരങ്ങള്‍ തമ്മില്‍ രാഷ്ട്രീയ പരമായ ശത്രുതയിലാണെന്നാണ് കേള്‍ക്കുന്നത്. അടുത്ത കാലത്ത് പുറത്തുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൈരളി ടിവിടെ വിമര്‍ശിക്കവെ പരോക്ഷമായി സുരേഷ് ഗോപി മമ്മൂട്ടിയെയും വിമര്‍ശിച്ചരുന്നു.

    English summary
    Suresh Gopi accept Mammootty's advice before signing Shankr's I
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X